എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /കേരളവും അതിജീവനവും

കേരളവും അതിജീവനവും

മഹാപ്രളയം എന്ന വിപത്തിന്റെ തീരാനഷ്ട്ടങ്ങളിൽ നിന്ന് പതിയെ വിടുതൽ നേടിയെടുക്കാൻ ശ്രെമങ്ങൾ നടത്തികൊണ്ട് ഇരിക്കുന്ന കേരളത്തിനുമേൽ ഏറ്റ ഒരു വലിയ പ്രഹരം ആയിരുന്നു കോവിഡ് 19എന്ന കൊറോണ വൈറസ്. കൊറോണ വൈറസ് ലോകത്തെയും മറ്റു ലോക രാജ്യങ്ങളെയും ഒരു പോലെ മരണത്തിന്റെയും ഭീതിയുടെയും മുൾമുനയിൽ കൊണ്ടെത്തിച്ചു. നമ്മുടെ രാജ്യവും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തി നിൽക്കുകയും അതിൽ നിന്ന് കരകയറാൻ ശ്രെമിക്കുകയും ചെയുമ്പോൾ ആണ് കൊറോണ പടർന്നു പിടിക്കുന്നത്... എന്നാൽ മറ്റു സംസ്ഥാനങ്ങൾക്കും ലോകരാജ്യങ്ങൾക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് ഈ കാലത്ത് കേരളം കാഴ്ചവെച്ചത്... കേരളത്തിന്റെ ആരോഗ്യരംഗം ഇക്കാലത്ത് ഏറെ അഭിമാനത്തോടെ തല ഉയർത്തി ആണ് നിൽക്കുന്നത്.. കോവിഡ് 19നെ പിടിച്ചു കെട്ടുന്നതിൽ പൂർണ്ണ വിജയം കൈവരിച്ച സംസ്ഥാനമാണ് കേരളം... ഇതിനകം നമ്മൾ അതു തെളിയിച്ചുകഴിഞ്ഞു.. രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ കേരള മാതൃക പിന്തുടർന്നാണ് രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നത്.. രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.. കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും ഏറ്റെടുത്ത നടപടികൾ വിലമതിക്കാൻ ആവാത്തതാണ് തുടക്കം മുതൽക്കെ ആവശ്യമായ മുൻകരുതലുകളും നടപടികളും കൈകൊണ്ടതിനാൽ ആണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണവും മരണവും പിടിച്ചുനിർത്താൻ കഴിഞ്ഞത്.. സ്വന്തം സുരക്ഷപോലും വകവെക്കാതെ പകലെന്നോ രാത്രിയെന്നോ നോക്കാതെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നിരന്തരം കഠിനമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഇക്കാലത്തു ഏറെ മഹനീയം ആണ്.. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിരന്തരമായ പ്രവർത്തനമാണ് കൊറോണ വൈറസ് ഒരു സമൂഹ വ്യാപനം ആയി മാറാതിരുന്നത്... ഏതു പ്രതിസന്ധിയെയും അതിജീവിക്കുന്ന ചരിത്രമാണ് കേരളത്തിലുള്ളത്... അതിനൊരുഉത്തമ ഉദാഹരണമാണ് ഈ കൊറോണ കാലഘട്ടം.. കഴിഞ്ഞ പ്രളയ കാലത്തും നാം ഇത് തെളിയിച്ചിട്ടുള്ളതാണ്.. ഉറപ്പായും ഈ പ്രതിസന്ധിയും നമ്മൾ തരണം ചെയ്യും.. *കാരണം* *ഇത്* *കേരളമാണ്*

മരിയ മാർട്ടിൻ
III B അറവുകാട് എൽ.പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം