സുന്ദരവും ശുചിത്വവുമേറിയ ഭൂമി
പുലരുമോ? അതോ പകൽ കിനാവോ ...!
പ്രകൃതി രമണീയവും പൊന്നുവിളയിക്കുന്ന
മണ്ണും നശിപ്പിക്കുന്ന നാം
ഭൂമി മനുഷ്യന്റെയല്ല, മനുഷ്യൻ ഭൂമിയുടെതാണെന്ന -
ചിന്ത നമ്മിലില്ല പോൽ
മനുഷ്യത്വം മരിച്ചെന്നു കരുതിയ ... നാളുകളിൽ,
അതുല്യമായ സ്നേഹ ഉറവിടം
മനുഷ്യ മനസ്സുകളിൽ മരിച്ചിട്ടില്ലെന്ന്
വിളിച്ചറിയിക്കാനൊരു മഹാമാരി ...
കൈവിടാതിരിക്കാം ... നല്ല നാളേക്കായ്
എന്നെന്നും ഒന്നായിരിക്കാൻ
ഒരു നാൾ അകന്നിരിക്കാം
ഒന്നായി മുന്നേറാൻ ശുചിത്വം അനിവാര്യം
അതിലൊന്നായി മുന്നേറാൻ ശുചിത്വം
മാത്രമാണെന്ന യാഥാർത്യം തിരിച്ചറിയൂ ...
ഈ ലോകനന്മക്കായി ...
നല്ല നാളേക്കായി ... തിരിച്ചറിയാം ...