രോഗ പ്രതിരോധം എങ്ങനെ ?
ലോകം ഇന്ന് കൊറോണ എന്ന മഹാമാരിയെ നേരിടുകയാണ്. പേടിയല്ല ജാഗ്രതയാണ് വേണ്ടത്.ഈ അസുഖത്തിന് മരുന്നോ വാക്സിനേഷനോ ഇല്ല. ഇതാണ് ഈ അസുഖത്തെ അപകടകാരിയാക്കുന്നത്. ലോകമൊട്ടാകെ ലക്ഷക്കണക്കിനാളുകൾക്ക് ഈ അസുഖം പകരുകയും ധാരാളം പേർ മരിക്കുകയും ചെയ്തു. ഈ രോഗം തടയാൻ അമേരിക്ക പോലുള്ള രാജ്യങ്ങൾ പെടാപ്പാട് പെടുമ്പോൾ നമ്മുടെ കൊച്ചു കേരളം പ്രതിരോധ കാര്യങ്ങളിൽ ഒരു പാട് മുന്നിലാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ തുടർന്നും നാം പാലിക്കേണ്ടതുണ്ട്.
. കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക.
.ആളുകൾ കൂട്ടം കൂടാതിരിക്കുക.
. പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുക
.കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക.
.സാമൂഹിക അകലം പാലിക്കുക.
ഇക്കാര്യങ്ങൾ ജനങ്ങൾ കൃത്യമായി പാലിച്ചെങ്കിൽ മാത്രമേ നമുക്ക് ഈ മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|