ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഏകദിന റോബോട്ടിക് വർക്ക് ഷോപ്പ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 25 ന് ശനിയാഴ്ച ഏകദിന റോബോട്ടിക് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർത്ഥികളെ പാകപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രധാനാധ്യാപകൻ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. സീനീയർ അസിസ്റ്റന്റ് വി അബ്ദുൽ സലീം അധ്യക്ഷനായി. ഇവോൾവ് റോബോട്ടിക്സുമായി സഹകരിച്ചായിരുന്നു പരിപാടി. റോബോട്ടുകൾ നിർമ്മിച്ചത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.

ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
സ്ക്കൂൾ ലെവൽ ക്യാമ്പ്
2024-27 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സ്ക്കൂൾ ലെവൽ ക്യാമ്പിന്റെ രണ്ടാം ഘട്ടം 2025 നവംബർ ഒന്നിന് ശനിയാഴ്ച സ്ക്കൂൾ ഐ ടി ലാബുകളിൽ വെച്ച് നടന്നു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രസ്തുത ക്യാമ്പ് അബ്ദുൽ സലാം വി എച്ച് ഉദ്ഘാടനം ചെയ്തു. വഹീദ പി അധ്യക്ഷയായി. സ്ക്കൂൾ എസ് ഐ ടി സി ഡോ. സി പി ബിന്ദു, ഷീറാസ് എന്നിവർ സംസാരിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ കൈറ്റ് മെന്റർ റീഷ്ന സി കെ, പൂവമ്പായി എ എം എച്ച് എസിലെ ഷിജിന കെ വി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രോഗ്രാമിംഗ്, അനിമേഷൻ എന്നിവയിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ബാലുശ്ശേരി ഉപജില്ലയുടെ ചാർജുള്ള കൈറ്റ് മാസ്റ്റർ ട്രെയിനർ അനുപമ ക്യാമ്പ് സന്ദർശിച്ചു.
ഐ ടി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
2025-26 അധ്യയന വർഷത്തെ ഐ ടി മേളയുടെ ഭാഗമായുള്ള ഐ ടി പ്രശ്നോത്തരി മത്സരം 2025 സപ്തംബർ 19 ന് ഐ ടി ലാബിൽ വെച്ച് സംഘടിപ്പിച്ചു. ഷീറാസ് എ കെ നേതൃത്വം നൽകി. ആയിഷ മിന്ന, അലൻ എ എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.