സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/*കോവിഡ് - 19*
*കോവിഡ് - 19*
ചൈനയിലെ വുഹാൻ എന്ന മത്സ്യ മാംസ മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ഇന്ന് 200 ലേറെ രാജ്യങ്ങളിൽ പടർന്ന ഒരു മഹാമാരി ആണ് *കോവിഡ് - 19* രോഗബാധിതനായ ഒരു വ്യക്തിയുടെ ആന്തരിക സ്രവത്തിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ഈ രോഗം പടരുന്നു 2019 ഡിസംബർ 31 നാണ് ആദ്യത്തെ കോവിഡ് കേസ്സ് റിപ്പോർട്ട് ചെയ്തത് 2020 ഏപ്രിൽ 12 വരെ 17 ലക്ഷത്തിലധികം പേർ രോഗബാധിതർ ആകുകയും 1 ലക്ഷത്തിൽ അധികം പേർ മരണത്തിന് കീഴടക്കുകയും ചെയ്തു പനി , ചുമ , ശരീര വേദന , ശ്വാസതടസം എന്നിവ ആണ് ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കൊവിഡിന് എതിരായി ആൻറി ബയോട്ടിക്കോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല ഈ രോഗം വരാതെ നോക്കുക എന്നുള്ളതാണ് ഏക പ്രതിവിധി അതിനായി നമ്മൾ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടതായിട്ടുണ്ട് പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം 15 മിനിറ്റ് ഇടവിട്ടു കൈകൾ സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ചോ നല്ലത് പോലെ വൃത്തിയാക്കുക നമ്മുടെ വ്യവസായ മേഖലയും വിദ്യാഭ്യാസ മേഖലയും താറുമാറാക്കുകയും മനുഷ്യരാശിക്ക് തന്നെ ഭീഷണിയുമായ ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാൻ വ്യക്തി ശുചിത്വം പാലിച്ച് സർക്കാർ നിർദേശങ്ങൾ പിൻപറ്റി നമുക്ക് ഒത്തൊരുമിച്ചു ഒറ്റക്കെട്ടായി മുന്നേറാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |