ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/കർമ്മ ഫലം വിധി തൻ രൂപത്തിൽ
കർമ്മ ഫലം വിധി തൻ രൂപത്തിൽ
അന്ന് 2020മെയ് 3 ആയിരുന്നു. എന്നാൽ പുതുക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന അപ്പുവിന് ഒറ്റപ്പെടലിന്റെ 33)0 ദിവസം കാരണം ഇന്നത്തെ മനുഷ്യരുടെ പ്രവർത്തിയുടെയും പ്രകൃതിയെ മാലിന്യ പൂരിതമാകുന്നതിന്റെ ഫലമായി ദൈവം ഒരു വൈറസ്നെ രൂപികരിച്ചു. വൈറസിനെ എതിർക്കാൻ രാജ്യം മുഴുവനും ലോക്ക് ഡൌണിൽ. ഈ സമയത്ത് പുറത്തിറങ്ങാൻ കഴിയില്ല. പണ്ട് സാക്ഷാൽ ശ്രീ കൃഷ്ണൻ മഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട് തന്റെ കർമ ഫലമാണ് തന്റെ വിധിയെന്ന്. അതാണ് ഇപ്പൊ നാട്ടിൽ. സാദാരണയായി വെക്കേഷൻ കാത്തിരുന്ന അപ്പുവിന് കൊറോണ നിരാശയാണ് നൽകിയത്. പഠിത്തത്തിൽ പിന്നോട്ടായിരുന്ന അപ്പുവിന് പ്രകൃതിയുടെ സൗദര്യം ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ നാടിന്റെ പ്രകൃതി സൗദര്യം ആസ്വദിച്ചു കൃഷിചെയ്തിരുന്നു ഒരു കർഷകനായിരുന്നു അപ്പുവിന്റെ അച്ഛൻ. എപ്പോഴും കളിച്ചു നടന്നിരുന്ന അപ്പു ലോക്ക് ഡൌൺ വന്നതോടെ കളി ഫോണിലാക്കി. മോനിങ്ങനെ ഫോണിൽ കളിക്കുന്നത് കണ്ടു അച്ഛൻ വിഷമിച്ചു. കുറച്ചു ദിവസം കടന്നു പോയി. മകൻ പോകുന്ന രീതികണ്ട് അച്ഛൻ അപ്പുനെ വിളിച്ചു. മോനെ നിനക്കാരാവണമെന്ന ആഗ്രഹം. അപ്പു പറഞ്ഞു എനിക്കൊരു ക്രിക്കറ്റ് പ്ലയെർ ആകണം. എന്നാൽ ഇന്ന് മുതൽ നീ അതിനുവേണ്ടി പരിശ്രമിച്ചാൽ മതി.. നിനക്കതിനുള്ള കഴിവുണ്ടോ, അപ്പു പറഞ്ഞു ഉണ്ട്. അച്ഛൻ ചോദിച്ചു നിനക്ക് പ്രകൃതിയെ ഇഷ്ടമാണോ, നീ ക്രിക്കറ്റ് പ്ലയെർ ആവാൻ ആഗ്രഹിച്ചാൽ മാത്രം പോരാ അതിനുവേണ്ടി പ്രയത്നവും വേണം. നീ ഞാൻ പാതി ദൈവം പാതി എന്ന് കേട്ടീട്ടില്ലേ. ഇപ്പോതന്നെ നീ കണ്ടില്ലേ നമ്മുടെ ലോകത്തിൽ കൊറോണ എന്ന വൈറസ് വന്നിരിക്കുന്നത്. ഈ വൈറസ് വരുന്നതിനു മുൻപ് ഭൂമി എത്ര മാലിന്യ കൂമ്പാരമായിരുന്നു. ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മൾ നമ്മളെ തന്നെ നശിപ്പിക്കുകയാണ്. ഇപ്പോ ദൈവം നമ്മളെ പഠിപ്പിച്ചില്ലേ. നാട് വൃത്തിയാക്കി നമ്മുടെ പഴയ ഭൂമിയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ്.ഇപ്പോൾ മനസ്സിലായോ? ദൈവം നമ്മുടെ നാടിനു നൽകിയത് നമ്മൾ ചെയ്ത തെറ്റിന്റെ ഫലമാണ്. കുട്ടാ ഇന്ന് മുതൽ നീ നിന്റെ സമയം ഫലപ്രദമായി ഉപയോഗിക്കണം. പ്രകൃതിയെ സ്നേഹിച്ചു മുന്നോട്ടു പോകണം. എന്നാൽ നിനക്കും നിന്റെ തലമുറക്കും നല്ല രീതിയിൽ മുന്നോട്ടു പോകാം. ഇനി ഒരു തെറ്റ് വരാതിരിക്കാൻ ദൈവം തന്ന മഹാമാരി ആണ്. അത് നീ മനസ്സിലാക്കണം. അപ്പു പറഞ്ഞു എനിക്കു. മനസ്സിലായി അച്ഛാ. നമ്മുടെ കർമ ഫലമാണ് നമ്മുടെ വിധി നിശ്ചയിക്കുന്നത്...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |