ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂ​ണിറ്റ് റജിസ്ട്രർ ചെയ്ത് പ്രവർത്തിച്ച് വരുന്നു. ക്ലബ്ബിൽ 40 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു. അനിൽ കുമാർ. കെ കൈറ്റ് മാസ്റ്റർ ആയും ശ്രീമതി പ്രമീളകുമാരി.എ.ജി കൈറ്റ് മിസ്ട്രസ്സ് ആയും പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും കൃത്യമായി എല്ലാ അംഗങ്ങളും പങ്കെടുക്കന്ന ക്ലാസ്സുകളും നടന്നുവരുന്നു.

 
little kites members

ജൂലൈ ആദ്യ വാരത്തിൽ താനൂർ സബ്ജില്ലാ കോഡിനേറ്റർ മുഴുവൻസമയം ക്ലാസ്സെടുത്തുകൊണ്ട് ഒരു ഏകദിനക്യാമ്പും, ആനിമേഷൻ, മൾട്ടിമീഡിയ എന്നി വിഷയങ്ങൾക്ക് പ്രാധാന്യം നല്കി സ്ക്കൂൾ ഐ.ടി കോഡിനേറ്റർ ക്ലാസ്സെടുത്ത് രണ്ടാമത്തെ ക്യാമ്പ് ആഗസ്റ്റ് 4ാം തിയതി നടത്തി.