ജി.എം.യു.പി.എസ്. കൊണ്ടോട്ടി

16:23, 25 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18384 (സംവാദം | സംഭാവനകൾ) (അക്ഷരത്തെറ്റുകൾ തിരുത്തൽ, കുട്ടികളുടെ എണ്ണം മാറ്റൽ)

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവണ്‍മെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍.1880ല്‍ എല്‍. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ജി.എം.യു.പി.എസ്. കൊണ്ടോട്ടി
വിലാസം
കെണ്ടോട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-07-202018384




ചരിത്രം

      1880 ൽ കൊണ്ടോട്ടി പുകലക്കോട്ടിൽ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയിലാണ് സ്കൂൾ ആരംഭിച്ചത്‍. പി. അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1892ൽ മലപ്പുറം താലൂക്ക് ബോർഡ് സ്കൂളിന് അംഗീകാരം നൽകി. 1900മാണ്ടിൽ  5-ാം ക്ലാസും ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങി.
       പുകലക്കോട് പാണ്ടിശാലയുടെ പുനർനിർമാണ വേളയിൽ അവിടെ നിന്നും സ്കൂൾ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സർക്കാർ ടി.ബി യായിരുന്നു. പി. പാപ്പൻ നായർ, എൻ.എസ് ഈശ്വരയ്യർ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റർമാർ. 1919ൽ 6-ാം തരത്തോട് കൂടിയ ഒരു ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളർന്നു.
      1957ൽ മേലങ്ങാടിയിൽ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 6,7,8 ക്ലാസുകൾ അങ്ങോട്ട് മാറ്റി. എന്നാൽ പൊതുജന സമ്മർദം മൂലം 1962 ൽ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ൽ 6-ാം ക്ലാസും 1963 ൽ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1971ൽ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയർ ചെയ്തു. നിലവിലുള്ള ബിൽഡിങ്ങിന്റെ പണി പൂർത്തിയായി. 1978 ൽ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു.	തുടർന്ന് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ്  വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്.
      കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

പാഠന പ്രവര്‍ത്തനങ്ങള്‍

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ഭാഷാ ക്ലബുകള്‍

മറ്റ് വിഷയ ക്ലബുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍

അധ്യാപക, വിദ്യാര്‍ത്ഥി കളുടെ സ്ഥിതി വിവരങ്ങള്‍

വിദ്യാര്‍ത്ഥികളുടെ അവസ്ഥാ വിശകലനം

  1. അധ്യാപകരുടെ എണ്ണം  : 40
  2. സ്ഥിരം അധ്യാപകര്‍ :35
  3. താല്‍കാലിക അധ്യാപകര്‍ : 5

അധ്യാപക കലയിലെ നേട്ടങ്ങള്‍

  • എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകര്‍
  • പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ദിശാബേധത്തോടെ നപ്പിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നു.
  • പരിശീലനത്തില്‍ നിന്നും ലഭിച്ച ശേഷികള്‍ ക്ലാസ് മുറികളിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു

പ്രൊഫയില്‍ ഓഫ് ജി.എം.യു.പി സ്കൂള്‍

  1. സ്കൂളിന്റെ പേര്  : ജി.എം.യു.പി.സ്കൂ്ല്‍ . കൊണ്ടോട്ടി
  2. കെട്ടിട നമ്പര്‍  : 3/258
  3. വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
  4. മുന്‍സിപ്പാലിറ്റിയുടെ പേര്  : കൊണ്ടോട്ടി
  5. ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
  6. താലൂക്കിന്റെ പേര്  : കൊണ്ടോട്ടി
  7. ജില്ലയുെ പേര്  : മലപ്പുറം
  8. ഹെഡ്മാസ്റ്ററു പേര്  : മൊയ്തീന്‍ കുട്ടി സി

ഒറ്റ നോട്ടത്തില്‍ 2016-17

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • അന്താരാഷ്ട്ര മയക്കു മരുന്ന് ദിനം

മികവുകള്‍

  • വിവിധ മത്സരങ്ങളില്‍ മികച്ച വിജയം
  • യു.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം
  • ന്യൂമാത്സില്‍ സബ്ജില്ലയി‍ല്‍ രണ്ടാം സ്ഥാനം
  • കലാമള, കായ്ക മേള മികച്ച വിജയം
  • കലാമള,യില്‍ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയില്‍ എ ഗ്രൈഡ്

ഭരണനിര്‍വ്വഹണം

  • മുന്‍സിപ്പാലിറ്റി
  • പി.ടി.എ
  • എം.ടി.എ
  • എസ്.എം.സി
  • ഹെഡ്മാസ്റ്റ്ര്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കൊണ്ടോട്ടി&oldid=961574" എന്ന താളിൽനിന്ന് ശേഖരിച്ചത്