പച്ച തത്തകൾ പാറി നടന്നു പുഞ്ചപാടവരമ്പത്ത് പുന്നെൽ കതിരുകൾ കൊത്തിയെടുക്കാൻ തക്കം നോക്കി പാടത്ത് കുട്ടപ്പേട്ടൻപാട്ടകൾ കൊട്ടി ഓടിനടന്നു വരമ്പത്ത് പേടിച്ചപ്പോൾ പാറിയകന്നു പച്ചത്തത്തകൾ ദൂരത്തു് കുട്ടപ്പേട്ടൻ പോയപ്പോൾ തത്തകളെത്തി പാടത്ത് നെൽക്കതിരാകെ കൊത്തിയെടുത്ത് പാറിപ്പൊങ്ങി മാനത്ത്
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത