പച്ച തത്തകൾ പാറി നടന്നു
പുഞ്ചപാടവരമ്പത്ത്
പുന്നെൽ കതിരുകൾ
കൊത്തിയെടുക്കാൻ
തക്കം നോക്കി പാടത്ത്
കുട്ടപ്പേട്ടൻപാട്ടകൾ കൊട്ടി
ഓടിനടന്നു വരമ്പത്ത്
പേടിച്ചപ്പോൾ പാറിയകന്നു
പച്ചത്തത്തകൾ ദൂരത്തു്
കുട്ടപ്പേട്ടൻ പോയപ്പോൾ
തത്തകളെത്തി പാടത്ത്
നെൽക്കതിരാകെ
കൊത്തിയെടുത്ത്
പാറിപ്പൊങ്ങി മാനത്ത്