(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോറ്റോടില്ലീ നാട്
പച്ചപ്പുതപ്പണിഞ്ഞൊരീ കേരളം
ഒറ്റക്കെട്ടായി പൊരുതുമീ കേരളം
രാക്ഷസക്കണ്ണുമായ് വന്നൂ ഒരാളിവൻ
പലനാട് താണ്ടിയെത്തിയവൻ
കേരള ജനതയെ ഊറ്റിക്കുടിക്കാനായ്
എത്തി അവനൊരു പേടി സ്വപ്നമായ്
ലോകം വിറച്ചു ആടിയുലഞ്ഞു
പക്ഷേ തോറ്റോടില്ല മലയാളി
വ്യക്തി ശുചിത്വവും പ്രതിരോധ മാർഗവും
കൂട്ടുപിടിച്ചു ആട്ടിയോടിക്കുമീ
രാക്ഷസനെ
ഒറ്റക്കെട്ടായ് പൊരുതുമീ കേരളം
പ്രളയത്തിൽ ഉയിർത്തെണീറ്റ കേരളം
തോൽക്കില്ല തോൽക്കില്ല
തോറ്റു കൊടുക്കില്ല
ഓർത്തോ കൊലയാളി
വൈറസേ നീ