എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ചില ഓർമ്മപ്പെടുത്തലുകൾ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ചില ഓർമ്മപ്പെടുത്തലുകൾ" സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചില ഓർമ്മപ്പെടുത്തലുകൾ

നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം. വൃത്തിഹീനമായ പരിസരവും മലിനമായ അന്തരീക്ഷവും പല രോഗങ്ങൾക്കും കാരണമാകുന്ന കൊതുക് .ഈച്ച, എലി ഇവ പെരുകാൻ ഇടയാക്കുന്നു. തുറന്നു വെച്ചതും പഴകിയതുമായ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുകയും തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വീടും പരിസരവും ചപ്പുചവറുകൾ കുന്നുകൂടി കിടക്കാതിരിക്കുകയും മലിനജലം കെട്ടിനിൽക്കാതെയും നമ്മൾ ശ്രദ്ധിക്കണം. കൊതുക് മുട്ടയിട്ട് പെരുകുന്ന ഉറവിടങ്ങൾ നമ്മൾ നശിപ്പിക്കണം. പരിസര ശുചിത്യം പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വവും. കൊറോണയെ പോലുള്ള മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നമ്മൾ ഇടക്കിടെ സോപ്പിട്ട് കൈകൾ നല്ലവണ്ണം കഴുകണം.മാസ്ക് wരിക്കുകയും പൊതു സ്ഥലത്ത് തുപ്പാതെയും ശ്രദ്ധിക്കണം.ഈ അടച്ചു പൂട്ടലിൽ ചില നല്ല ശീലങ്ങൾ പാലിക്കാം.

അഞ്ജന .പി
1.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം