(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അയ്യോ വേണ്ട !
തത്തമ്മ പെണ്ണിനെ താലികെട്ടാൻ
കോങ്കണ്ണൻ കാക്ക വിരുന്നു വന്നു
മാവിൻ കൊമ്പിലിരുന്നു കാക്ക
ചാഞ്ഞും ചരിഞ്ഞുമോളിഞ്ഞു നോക്കി
തത്തമ്മ കണ്ട് മുഖം തിരിച്ചു
എന്തൊരു കോങ്കണ്ണനെന്നു ചൊല്ലി.
കാക്ക കരഞ്ഞു പറന്നു പോയി-
മാവതുകണ്ടു ചിരിച്ചു പോയി !