എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ഹരിത വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിത വിദ്യാലയം

മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായി ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നുവന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപഠിക്കുവാൻ ഒത്തുകൂടി
ചക്കപ്പഴത്തിൻ മധുരഗന്ധം
ദിക്കെല്ലാം വാരിവിളമ്പി തെന്നൽ
അണ്ണാനും കാക്കയും കുയിലുകളും
തമ്മിൽ കലഹമായി ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളംപിടിക്കുന്ന നെല്ലിക്കകളും കാണുന്നോർക്കെല്ലാം രസംപകരും
ഹായ് !നല്ല സുന്ദരം വിദ്യാലയം !

Adhini.V.P
2 D എ.എം.എൽ.പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത