എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ C orona

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ C orona" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Corona
മഹാമാരിയുടെ കാലം ഒരു ലോക്ക് ഡൌൺ കാലത്ത് കൊറോണ വൈറസ് എന്ന മഹാമാരിയെ കുറിച്ച് എഴുതുന്നു നമ്മൾ കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് എന്ന മഹാമാരിയുടെ വിമുക്ത ലോകത്തിനു വേണ്ടി കാത്തിരിക്കുന്നു. രണ്ടുമാസം വേനലവധിയിൽ ആർത്തുല്ലസിക്കാനും വിഷു കാലത്ത് പുത്തനുടുപ്പും അമ്മുമ്മ ഒരുക്കുന്ന വിഷുക്കണിയും രാവിലെ എല്ലാവരും തരുന്ന കൈനീട്ടവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും പൂരവും പൂക്കളും പുലരിയും നഷ്ടപ്പെട്ട കാലം. ഇതൊക്ക എന്ന് തിരിച്ചു വരും എന്നറിയില്ല. കോവിഡ് 19 എന്നാണ് കൊറോണ വൈറസിന്റെ ശാസ്ത്രനാമം. കൊറോണ വൈറസിനെ കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ ഉത്ഭവം ചൈനയിലാണെന്ന് കണ്ടെത്തി. ഒടുവിൽ അത് പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. സാധാരണ പനി, തുമ്മൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നതൊക്കെ ആണ് ഇതിന്റെ ലക്ഷണങ്ങൾ. യഥാർത്ഥത്തിൽ ഇത് ചികിത്സിക്കാൻ കഴിയാത്ത രോഗമല്ല. പക്ഷെ ഇത് ഒരൊറ്റ സ്പര്ശനത്തിലൂടെ പടരുന്നു. വൈറസ് സാധാരണ 12മണിക്കൂർ അന്തരീക്ഷത്തിൽ സജീവമായി തുടരുന്നു. വൈറസ് ആളുകളിൽ പടർന്നു പിടിക്കുകയും പല രാജ്യങ്ങളിൽ ഗുരുതരമാവുകയും ചെയ്തു. ഇറ്റലി, USA, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, ഇന്ത്യ തുടങ്ങിയ പലരാജ്യങ്ങളും ഇപ്പോൾ കൊറോണ കാരണം കഷ്ടപ്പെടുന്നു. പല സ്ഥലങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ഒരുപാട് ആൾക്കാർ നിരീക്ഷണത്തിലും രോഗം കാരണം മരണപ്പെടുകയും ചെയ്യുന്നു. ലോകത്ത് ഇപ്പോൾ 125000 ത്തിൽ കൂടുതൽ പേര് മരണപെട്ടു എന്ന് അറിയാൻ കഴിഞ്ഞു. പുറത്ത് പോകുമ്പോൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം ഇങ്ങനെയൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്യുന്നു. ഇതിനോടായി ബന്ധപ്പെട്ടു പല ഡോക്ടർമാർ, നേഴ്സ്മാർ, പോലീസുകാർ, ആരോഗ്യപ്രവർത്തകർ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു. യഥാർത്ഥത്തിൽ ഭേദപ്പെടുന്ന ഒരു രോഗം അതിന്റ വ്യാപനം മൂലം ദുരിതത്തിലേക്ക് എത്തിച്ചിരിക്കുന്നു വാണിശ്രീ. വി. വി


VANISREE
2 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം