(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണൻ
ഓടി വാ കണ്ണാ നീ ഉണ്ണി കണ്ണാ
എൻ കള്ളനുണ്ണി കണ്ണനല്ലോ
വെണ്ണ കട്ടു തിന്നുമെന്നുണ്ണി കണ്ണാ
നീയെൻ കുഞ്ഞിക്കണ്ണൻ
കുസൃതികൾ കാട്ടുന്ന കള്ളനുണ്ണി
അമ്പലത്തിൽ വന്നു നിന്നെ കൈ തൊഴുത്തിടാം
എന്നുണ്ണി കണ്ണനല്ലോ പൊന്നുണ്ണിക്കണ്ണാ
അമ്മമാർ വേദനിച്ചാൽ കണ്ണനും വേദന
എന്തെല്ലാം അദ്ഭുതങ്ങൾ കാട്ടുമെന്നുണ്ണി
അത് കണ്ടമ്പരക്കും എല്ലാവരും
രാധയോട് കുസൃതികൾ കാട്ടുന്ന കള്ളാ
നീയെന്റെ ഉണ്ണിക്കണ്ണാ
വാർമുകിൽ ചേലോടെ നീ നിൽക്കുമ്പോൾ
നിന്നെ കാണാൻ എന്ത് ചന്തമാം
ഓടക്കുഴൽ വായിക്കുമ്പോൾ എല്ലാവരും
പുഞ്ചിരിയാൽ ഉല്ലസിച്ചാടിടുന്നു
നിന്റെ കുസൃതിയും മായകാഴ്ചകൾ
കണ്ടു നിൻ പാദം തൊട്ട് ഞാൻ വന്ദിക്കുന്നു