(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
ഹിന്ദുവെന്നെനിക്കില്ല മുസൽമാനും ക്രിസ്ത്യനും ഒന്നുപോലെ
നിൻ കരങ്ങളിൽ ശുദ്ധിയില്ലേ എന്നു മാത്രമാണെന്റെ ചോദ്യം
നിന്റെ അശുദ്ധ കരങ്ങളിൽ ഞാൻ കോട്ട കെട്ടി പടുത്തിരിക്കും
നിൻ വൃത്തിഹീന ശരീരത്തിൽ ഞാൻ കോട്ട കെട്ടി പടുത്തിരിക്കും
നിൻ ചുമ നിന്റൊരോ സുഹൃത്തിലേക്കെൻ പാത നീ തെളിക്കും
പിന്നെ നിൻ സഹവാസം കൊണ്ടവർക്കെല്ലാം ഓരോ കെണിയൊരുക്കും
അയ്യോ...... ഇതെന്താണ് നിൻ കരങ്ങൾക്കുള്ളിൽ പതയുന്ന രാസവസ്തു
അവ ഞാൻ ഉയർത്തിയ കോട്ടതൻ ചുമരുകൾ മെല്ലെ പൊളിച്ചിടുന്നു
നീ വീട്ടിലൊറ്റെക്കിരുന്നത് കൊണ്ടെൻ സ്വപ്നങ്ങൾ ചത്തു പോയി.
നിന്നെ സംരക്ഷിച്ച നിൻ നാടെനിക്കെന്റെ തലമുറ നഷ്ടമാക്കി.