എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൃതജ്ഞത

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൃതജ്ഞത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൃതജ്ഞത

ഞാനൊരു മഹത്തായ രോഗമാണ്..
ഞാനൊരു വലിയ ദുരന്തമാണ്..
മനുഷ്യരെയെല്ലാം കൊന്നൊടുക്കും..
ജീവി വർഗ്ഗങ്ങൾക്കും ഭീഷണി ഞാൻ...
ചൈനയും യു.എസും ജർമ്മനിയും...
ഇറ്റലി സ്പെയിനും ജപ്പാനുമൊക്കെ...
എന്നുടെ മുന്നിൽ പകച്ചു നിൽപ്പൂ..
എതിരിടാനാവാതെ കുഴഞ്ഞു നിൽപ്പൂ...
അഹങ്കാരിയായ മനുഷ്യനെ തീർക്കാൻ...
ഇനിയുമൊരുപാട് ദുരന്തങ്ങളെത്തും...
സത്യവും ഒരുമയും സ്നേഹവും ശുചിത്വവും -
പിന്നെ, പ്രകൃതിക്കിണങ്ങുന്ന ജീവിതവും...
ഞങ്ങളെ തടയാനുതകുന്ന ഭേഷജം...
ഇതുപോലെ ഭൂമിയിൽ പലതുണ്ട് മർത്യാ...
ദുര മൂത്ത നീയതു കാണുന്ന നാളിലേ..
അവനിയിൽ മനുജന് നിത്യതയുള്ളൂ..
കിരീടമെന്ന വിശേഷണത്താൽ..
എന്നെയീ ലോകത്ത് പരിചിതനാക്കിയ..
മനുഷ്യാ നിനക്കെന്റെ ഹൃദയത്തിനുള്ളിൽ...
നിറഞ്ഞുകവിഞ്ഞ കൃതജ്ഞതയേകുന്നു...

അദ്വൈത്.എസ്.രാജ്
5 എ പി.സി.പാലം എ.യു.പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത