ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/സഖീ നിനക്കായ്‌ ......

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/സഖീ നിനക്കായ്‌ ......" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഖീ നിനക്കായ്‌ ......

സഖീ ....നീയെന്നിൽ നിന്നും
അടർന്നു വീണ ആ നിമിഷം ...
മോഹങ്ങളും ആശകളും ഇല്ലാത്ത
പാഴ്ഭൂമിയായ് മാറി ഞാൻ ....
എങ്ങോട്ടെന്നറിയാതെ ഒഴുകി അകലുന്ന
നദിയായി മാറി ഞാൻ .....
എങ്കിലും ഞാൻ കാത്തിരിക്കും .....
ഈ ഒഴുക്കിലെവിടെയെങ്കിലും നീയുമെന്നോടൊപ്പം ചെരുമെന്ൻ.....
ഒടുവിലൊരു സ്നേഹസമുദ്രമായ് മാറുവാൻ
മറക്കില്ലൊരിക്കലും ഞാൻ സഖീ ....
നീ മാത്രമാനെന്നുമെൻ മനസ്സിൽ ,
നിന്നോർമകളാണെൻ ശ്വാസവും.
കാത്തിരിക്കും നിനക്കായി ഞാൻ ,
വേനലിലും .... വസന്തത്തിലും ..... മഹാമാരിയിലും ....
ഓർക്കുമോ സഖീ നീയെന്നെ
ഒടുവിലെ ശ്വാസത്തിലെങ്കിലും ?
കാത്തിരിക്കും സഖീ നിന്നെ ഞാൻ
          ഒരേകാന്തനായ് ....


 

ചൈതന്യ സി .വി
8 ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത