ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും ആരോഗ്യപരിപാലനവും

വ്യക്തിശുചിത്വവും ആരോഗ്യപരിപാലനവും

വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. പലതരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ, ശുചിത്വ ബോധത്തെ കുറിച്ച് നാം ബോധവാന്മാരാകേണ്ട തുണ്ട്. ഓരോ വ്യക്തിയും ശുചിത്വം പാലിക്കുക വഴി ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്തുവാൻ സാധിക്കും. ശുചിത്വം പാലിക്കുന്നതു പോലെ പരിസര മലിനീകരണവും ഇല്ലാതാക്കാൻ നാം ശ്രദ്ധിക്കണം. മാലിന്യങ്ങളും ചപ്പുചവറുകളും ശരിയായ രീതിയിൽ നാം നിർമാർജനം ചെയ്യണം. വ്യക്തികൾ ശുചിത്വം പാലിക്കുക വഴി പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ സാധിക്കും. ലോകത്തു ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമായത് പകർച്ചവ്യാധികൾ മൂലമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഇത്തരം മഹാമാരിയിൽ നിന്ന് മനുഷ്യരാശിക്ക് മുക്തി നേടാം. രാജ്യത്തിന്റെ അതിർവരമ്പുകളും മനുഷ്യരിലുള്ള വേർതിരിവുകളും ഇത്തരം മഹാരോഗ ങ്ങളിലൂടെ മാറ്റി വെക്കപ്പെടുന്നു. നാം ഓരോരുത്തരും ഇങ്ങനെ ശുചിത്വം പാലിച്ചാൽ മാത്രമേ ഇത്തരം മഹാമാരി യിൽ നിന്ന് രക്ഷ നേടാൻ സാധിക്കൂ.

നിർമ്മൽ വി ജെ
3 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം