ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ഓർമയായി വാർഷികം
ഓർമയായി വാർഷികം
പലവർണങ്ങളിലുള്ള തോരണങ്ങൾ, കാറ്റത്താടുന്ന ബലൂണുകൾ, അണിഞ്ഞൊരുങ്ങിയ കുട്ടികൾ ഇതൊക്കെ വല്ലാത്തൊരനുഭവമായിരുന്നു. ആവേശത്തോടെ ഓടി നടക്കുന്ന അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ മുഖത്തു ചെറിയ പേടിയും ചെറു ചിരികളും ഇതൊക്കെ വാർഷികദിനത്തിന്റെ പ്രത്യേകതകൾ ആണ്. പലപ്പോഴും പ്രകൃതി പോലും നമ്മോടൊപ്പം സന്തോഷിച്ചിരിക്കാം. ഈ വർഷവും ഒരു വാർഷികത്തിനുവേണ്ടി ഏറെ ആഗ്രഹിച്ചിരുന്നു. ഒരു നാലാം ക്ലാസുകാരനെ സംബന്ധിച്ചിടത്തോളം ഇത് ഈ സ്കൂളിലെ അവന്റെ അവസാന വർഷമായിരിക്കും. LKG മുതൽ കണ്ട വാർഷികങ്ങളൊക്കെ കൂടുതൽ മനോഹരമായിരുന്നു ആദ്യമൊക്കെ കൗതുകമായിരുന്നു.പിന്നീട് വല്ലാതെ ഇഷ്ടപ്പെട്ടുതുടങ്ങി ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചപ്പോൾ വാർഷികാഘോഷം തന്നെ നടന്നില്ല. ഒത്തിരി വിഷമം തോന്നുന്നു ഈ സ്കൂളിൽ നിന്നും പോവുകയാണെന്നതും ഇനിയിവിടെയൊരു വാർഷികാഘോഷത്തിന് ഞങ്ങളുടെ പരിപാടികൾ ഇല്ലെന്നോർക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു. ഈ സ്കൂളും ഇതുമായി ബന്ധപെട്ടതെല്ലാം ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നും ഞങ്ങൾ മനസിലാക്കുന്നു. എങ്കിലും ഈ വിഷമത്തിലും ലോകത്തെ കീഴടക്കിയ ഈ മഹാമാരിയിൽ നിന്നു മോചനം നേടട്ടേയെന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |