(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുത്തൻ പുലരി
ആഗോള മാരിയെ ചെറുക്കുവാനായ് നാം
ഒന്നായ് അണിചേരാം മുന്നോട്ട്
പ്രതിരോധം തന്നെയാണൗഷധവും
ശുചിത്വം നിത്യവും ശീലമാക്കണം
മരണത്തിൻ ഭീകരതയെ തടയുവാനായ്
ഒന്നായ് മുന്നേറാം നമുക്കിന്ന്
പരിസ്ഥിതി തൻ സംരക്ഷണവും
ദിനചര്യയാകണം നാമെല്ലാം
ഈ ദുഷ്‍ടകാലവും തീർന്ന് പോകും
അകലങ്ങളിൽ നിന്നൊരുമിച്ചിടാം
പുത്തൻ പുലരിക്കായ് കാതോർത്തിടാം