അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ലോകത്തിന്റെ അടിത്തറയിളക്കിയ കൊറോണ എന്ന മഹാമാരി
ലോകത്തിന്റെ അടിത്തറയിളക്കിയ കൊറോണ എന്ന മഹാമാരി
ഏറെ കാലങ്ങൾക്കു ശേഷം ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ്-19 ലോകത്തെ ഒന്നാകെ മാറ്റിമറിച്ച ഒന്നാണ് കോവിഡ്-19 ഈ ലോകം തന്നെ അതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഏവരും. അതിനുവേണ്ടിയുള്ള ആദ്യഘട്ടമാണ് ശുചിത്വം എന്നു പറയുന്നത്. ശുചിത്വമാണ് നാം രോഗ പ്രതിരോധത്തിന് വേണ്ടി ആദ്യം പാലിക്കേണ്ട പ്രവൃത്തി. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ടത് ഇരുപത് സെക്കന്റ് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും, നാം തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇക്കാലത്ത് ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കൂട്ടം കൂടി നിൽക്കുന്നതും , അനാവശ്യ യാത്രകളും, ആഘോഷങ്ങളിലൂടെയും രോഗം കൂടുതൽ മറ്റു ജനങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ് ചെയ്യുന്നത്. നാം രോഗത്തിൽ നിന്ന് മരണത്തോട് മല്ലടിക്കുമ്പോൾ നമ്മളെ കൈക്കുമ്പിളിൽ ചേർത്തുപിടിച്ച് ആ മഹാമാരിയിൽ നിന്ന് നമ്മളെ മുക്തിയാക്കിയ ഡോക്ടർമാർക്കും,നഴ്‌സുമാർക്കും, മറ്റു ആരോഗ്യപ്രവർത്തകരുമാണ് നമ്മുടെയൊക്കെ മാലാഖമാർ. നമ്മൾ ജാതി-മത ഭേദങ്ങളില്ലാതെ ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതിനായി നാം പരിസ്ഥിതി ശുചിയാക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പിയിടുന്നത് രോഗത്തിനു കാരണമാകുന്നു. നാം കൊറോണ എന്ന വലയത്തെ വെട്ടിമാറ്റി അതിനെയില്ലാതാക്കുകയാണ് വേണ്ടത്. അതിനു വേണ്ടി നമ്മൾ ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ സുരക്ഷിതമായിരിക്കുകയാണ് വേണ്ടത്. നാം കഴിഞ്ഞ പ്രളയത്തെ അതിജീവിച്ചതുപോലെ ഈ വലിയ മഹാമാരിയേയും കീഴ്‌പ്പെടുത്തും. അതിനുവേണ്ടി നാം പൊരുതി വിജയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |