ഉച്ച നേരത്തൊരു കൊച്ചു മയക്കത്തിൽ പിച്ച വച്ചെത്തിയ കാർമുകിലെ തല്ലി ചിതറുമാ ചില്ലു കണക്കെ എൻ മുന്നിൽ ഉന്മാദിനിയായി പൊഴിഞ്ഞു പൂക്കുന്ന തൈമാവിൻ ചില്ലകളും നിരന്നാടുന്ന കൈതോല കൂട്ടവും കാറ്റിൽ ചാഞ്ചാടി ആടും വയൽ പൂക്കളും മഴ പെണ്ണിന്റെ കുളിരേറ്റു വാങ്ങുന്നുവോ പുഴ മേലെ ഓളങ്ങൾ അണയുന്നുവോ മല മുകിളിലെ ഉറവയോടിഴുകുന്നുവോ നിന്റെ സ്മൃതിഗീതം അലകളായ് തഴുകിടുമ്പോൾ എന്റെ ഗതകാല സ്മരണകൾ ഉണരുന്നിതാ മഴയൊരു ഗീതമാകുന്നുവോ എന്റെ മനമൊരു മയിലായ് ആടുന്നുവോ നീളുന്ന ചെമ്മണ്ണു പാതകളിൽ മഴനീര് നുഴയുന്നു നാഗത്തെപോലെ ദൂരെ മഴനീര് നുഴയുന്നു നാഗത്തെപോൽ,,,,,,,,,, . .. ... .......
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത