ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ ഭൂമിദേവി

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/അക്ഷരവൃക്ഷം/ ഭൂമിദേവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwi...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിദേവി

നമ്മെ പെറാതെ പോറ്റുന്നൊരമ്മ
ഭൂമിദേവിയമ്മ

യുഗങ്ങളായി നാമെല്ലാം ഊറ്റി തീർത്തോരമ്മ
അവകാശികൾ നമ്മളെന്നുള്ളഹന്തയിൽ

മദിച്ചും സുഖിച്ചും നടക്കുന്നു നമ്മൾ
മദിച്ചും സുഖിച്ചും നടക്കുമ്പോളോർക്കണമതിൻ ദുരിതങ്ങളനുഭവിച്ചീടണം

ഓർക്കണം നാം പ്രകൃതിക്ഷോഭങ്ങളും
നിപയും ഡെങ്കിയും കൊ വിഡും

മാറ്റണം നമ്മൾ പല പല പ്ലാനുകൾ
ചേർക്കണം നമ്മൾ ഭൂമി തൻ പ്ലാനുകൾ

കവികൾ പാടിയ ഭൂമികയ്ക്കായി
കാക്കുക കാക്കുക ഭൂമിയെ കാക്കുക

ദുരിതങ്ങളെല്ലാം പോകാനായി കാക്കുക
കാക്കുക കാക്കുക ഭൂമിയെ കാക്കുക
ദുരിതങ്ങളെല്ലാം പോകാനായി കാക്കുക

 

ശ്രീഭദ്ര.ജെ
7 D ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ് കരിക്കോട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത