ദേ വന്നൊരു മഹാമാരി...
സുനാമിയല്ല, പ്രളയമല്ല, കൊടുംകാറ്റുമല്ല...
ദേ വന്നൊരു വീരൻ
കൊറോണയെന്നൊരു വീരൻ...
പറന്നു വന്നു, പടർന്നു പിടിച്ചു
അപ്പൂപ്പൻ താടി പോൽ പാറിപ്പറന്നു.
കൈകോർത്തു പിടിച്ചു നടന്നോരു
നാമിപ്പോൾ കൈകൂപ്പി വണങ്ങിടുന്നു..
നാട്ടിൻപുറങ്ങളിൽ, നഗരങ്ങളിൽ
ജാതിമതഭേദമില്ലാതെ ഓടിനടന്നു നീ.
തിരക്കുകളെല്ലാം ഒഴിഞ്ഞ്
വീട്ടിലിരിക്കുന്നൂ ഈ നാട്..
വലിയവനില്ലാ,ചെറിയവനില്ലാ
ഒരുമയോടെ പൊരുതുന്നു നാമിപ്പോൾ.