ലോകം മുഴുവനും
തിരക്കിലാണ്
ആർക്കും ആരെയും
ഒന്ന് നോക്കാനും
നോക്കിയിട്ടൊന്നു ചിരിക്കാനും
നേരമ്പോക്കൊന്ന് പറയാനും
നേരമില്ല..
കൊറോണ വന്നൊരു
കാലം നോക്കെ...
നേരമില്ലാത്തവർക്കൊക്കെ
നേരമായല്ലോ..
ഫാസ്റ്റ് ഫുഡില്ല
ഫാഷൻ ഷോയില്ല
വേഷം കേട്ടൊന്നും
ഭേഷായിട്ടില്ല...
അമ്മയ്ക്കും അച്ഛനും
നേരമുണ്ട് ഞങ്ങളെ
നോക്കാനും നേരമുണ്ട്...
കൂടെ പിറപ്പുകൾക്ക്
കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽതന്നെയല്ലേ
ഇരട്ട ചങ്കുള്ളോരു
സർക്കാരും മുണ്ടുകൂടെ...
തമ്മിലുള്ള അകലം
കൂട്ടേണ്ടതുണ്ട്
ഒറ്റയ്‌ക്ക്ക്കിരിക്കുവാൻ
ശ്രമിക്കേണ്ടതുണ്ടിപ്പോൾ
ഒറ്റക്കെട്ടായിട്ടകറ്റും കൊറോണയെ....