മാനവർക്കായി ജീവൻ സമർപ്പിച്ചു, ആതുരസേവനമാർഗ്ഗങ്ങളിൽ മാലാഖമാരാം നിങ്ങൾ തെളിയിച്ച രക്ഷാവിളക്കുകൾ ജീവാമൃതം. ജീവൻ മറന്നിതാ ജീവിതം സമർപ്പിച്ച, ഡോക്ടർമാർ ജീവനേകി ഉണർത്തിയ, ജീവിതങ്ങൾ ജീവനായ് വിളിക്കുന്നു, ദൈവത്തെ പോലവേ... കാവലും കരുത്തുമായി പോലീസുകാരും, കാത്തങ്ങു പോരുന്നു സേവകരും ഈ നാടിന്റെ പുണ്യമാണെന്നുമെന്നും ആ ത്യാഗവും കരുണയും എന്നുമോർമ്മിക്കണം. നിസ്വാർത്ഥരായി മാനുഷദൈവങ്ങൾ ഈ സ്വർഗ്ഗനാടിന്നഭിമാനങ്ങൾ കൂപ്പുക കൈകൾ അവർക്കായി കേരളം അതിജീവനത്തിന്റെ പാതകളിൽ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത