ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/കൂപ്പുക കൈകൾ, അവർക്കായ്...

Schoolwiki സംരംഭത്തിൽ നിന്ന്
കൂപ്പുക കൈകൾ, അവർക്കായ്...

മാനവർക്കായി ജീവൻ സമർപ്പിച്ചു,
ആതുരസേവനമാർഗ്ഗങ്ങളിൽ
മാലാഖമാരാം നിങ്ങൾ തെളിയിച്ച
രക്ഷാവിളക്കുകൾ ജീവാമൃതം.

ജീവൻ മറന്നിതാ ജീവിതം സമർപ്പിച്ച,
ഡോക്ടർമാർ ജീവനേകി ഉണർത്തിയ,
ജീവിതങ്ങൾ ജീവനായ് വിളിക്കുന്നു,
ദൈവത്തെ പോലവേ...

കാവലും കരുത്തുമായി പോലീസുകാരും,
കാത്തങ്ങു പോരുന്നു സേവകരും
ഈ നാടിന്റെ പുണ്യമാണെന്നുമെന്നും
ആ ത്യാഗവും കരുണയും എന്നുമോർമ്മിക്കണം.

നിസ്വാർത്ഥരായി മാനുഷദൈവങ്ങൾ
ഈ സ്വർഗ്ഗനാടിന്നഭിമാനങ്ങൾ
കൂപ്പുക കൈകൾ അവർക്കായി കേരളം
അതിജീവനത്തിന്റെ പാതകളിൽ.

മീനാക്ഷി ചോഴത്ത്
8 F ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത