(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം
ഒരു മരം കൊണ്ടു ഞാൻ തണലൊരുക്കും
തണലിലെൻ സ്വപ്നങ്ങൾ പൂ വിടർത്തും
സ്വപ്നത്തിൽ ആ മഴക്കാറുമെത്തും
കരിനിറഞ്ഞൊഴുകുന്ന പുഴയുമെത്തും
പുഴയിൽ പരൽമീൻ കൂട്ടമെത്തും
കൂട്ടത്തിലൊരു തോണി പാട്ടുമെത്തും
വയൽ പാട്ട് പാടാൻ കറുമ്പിയെത്തും
വരമ്പത്ത് പച്ച വിരിപ്പുയർത്തും