(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
ലോകം മുഴുവനും പകർന്ന മഹാമാരിയെ തടയാൻ
ഒന്നായി നിന്ന് പൊരുതാൻ നാം
ജാതി മത വിവേചനം പോലും കാട്ടിയിരുന്നവർ
ഇന്ന് മനുഷ്യനന്മയ്ക്കായി പൊരുതുന്നു
മനുഷ്യർ ഏവരും ഒന്നാണെന്ന് പഠിപ്പിക്കാനായി
വന്നെത്തിയിരിക്കുന്നു ഒരു രോഗം
കൊറോണ വൈറസ് എന്ന നാമം നൽകി
ലോകം മുഴുവൻ ഭയപ്പെടുന്ന മഹാമാരിക്ക്
സ്വന്തം ബന്ധങ്ങളിൽ നിന്നും അകലം പാലിച്ച്
സ്നേഹിതരെ രക്ഷിക്കുന്ന നാം
വീടുകളിൽ ഇരുന്നു കൊണ്ട് നാം ലോകത്തെ രക്ഷിക്കും
ലോകം മുഴുവൻ ഒന്നായി നിൽക്കുന്നു ഇന്ന്
കൊറോണാ വൈറസിനെ ഇല്ലാതാക്കാനായി പൊരുതുന്നു നാം
വീട്ടിലിരുന്നു കൊണ്ട് ഒരുപാട് ജീവൻ രക്ഷിക്കുന്നു നാം
എത്ര വർഷങ്ങൾ കഴിഞ്ഞാലും ലോകം ഓർക്കും
ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത മഹാമാരിയെ…..