(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
പൊരുതുക ........പൊരുതുക
അതിജീവനത്തിനായ് ,
അകലം നമ്മൾ പാലിക്കേണം
നാടും നഗരവും ഒറ്റക്കെട്ടായ്
കണ്ണിലിരുട്ടു കയറിയ ഒരു കാലത്തിന്റെ
മനം കഴുകട്ടെ കോവിഡ് .
ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയ
ജനങ്ങൾ എല്ലാം ചുവരുകൾക്കുള്ളിൽ
മതമില്ല നിറമില്ല വെറും മണ്ണായി മാറുന്ന
മനുഷ്യർ നമ്മൾ,എങ്കിലും പൂക്കുന്നു
ഞങ്ങളിൽ പ്രതീക്ഷതൻ നാമ്പുകൾ
കോവിഡിൻ ചങ്ങല പൊട്ടിച്ചെറിയാൻ
ഒന്നിച്ചൊന്നായ് പൊരുതുക .