മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പതിവുപോലെ ചിന്നുവും കൂട്ടുകാരും സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി . എന്നത്തേക്കാളും അന്ന് അവർക്കെല്ലാം സന്തോഷവും വീടുകളിൽ എത്താൻ ധൃതിയും ആയിരുന്നു . കാരണം , ഇന്ന് അവരെല്ലാം പുതിയ കുറേ കാര്യങ്ങൾ പഠിച്ചു , കൂടാതെ ആ പഠിച്ച കാര്യങ്ങൾ എല്ലാം ഏറ്റവും നന്നായി ചെയ്യുന്ന കുട്ടികൾക്ക് അപർണ ടീച്ചറിന്റെ വക സമ്മാനവും ഉണ്ട് . നാളെ അവധി ദിവസം ആയതിനാൽ ടീച്ചർ പറഞ്ഞ കാര്യങ്ങൾ നാളെത്തന്നെ ചെയ്തു തുടങ്ങാൻ അവർ കൂട്ടുകാരെല്ലാം തീരുമാനിച്ചു . അങ്ങനെ ചിന്നു വീട്ടിൽ എത്തി ടീച്ചർ പറഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോടും അച്ഛനോടും അനിയനോടും പറഞ്ഞു . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും , പ്ലാസ്റ്റിക്കുകൾ കത്തിക്കാതെയും , മണ്ണിൽ ഉപേക്ഷിക്കാതെയും , യഥാക്രമം ശേഖരിച്ചു വെച്ച് മാസത്തിൽ ഒരു നിശ്ചിത തുക കൊടുത്തു പഞ്ചായത്തിൽ നിന്നും അതുമായി ബന്ധപ്പെട്ടു വരുന്ന ആളുകളെ ഏൽപ്പിക്കണം എന്നും ടീച്ചർ പറഞ്ഞു. കൂടാതെ പരിസരങ്ങളിൽ ഒഴിഞ്ഞ കുപ്പികൾ , ചിരട്ട, ടയർ, ചീത്തയായ പാത്രങ്ങൾ , മുട്ടത്തോട് എന്നിങ്ങനെ വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സാധനങ്ങൾ ഒക്കെ മാറ്റി പരിസരം കൂടുതൽ വൃത്തി ഉള്ളത് ആക്കാനും പറഞ്ഞു തന്നു . എന്നിട് പരിസരങ്ങളിൽ ഉള്ള പത്തു വീടുകളിൽ കൂടെ ഈ കാര്യങ്ങൾ നിരീക്ഷിക്കുകയും ശുചീകരണ രീതികൾ പറഞ്ഞു കൊടുക്കുകയും വേണം . അവസാനം ഇതെല്ലാം ചേർത്ത് ഒരു പ്രോജെക്ട് തയ്യാറാക്കണം .ഏറ്റവും നല്ല പ്രൊജക്റ്റ് ചെയ്യുന്നവർക്ക് മാർക്കും സമ്മാനവും ഉണ്ട്. അതുകൊണ്ട് നാളെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ട് തുടങ്ങാം . നിങ്ങളും എന്നെ സഹായിക്കണം എന്ന് പറഞ്ഞു ചിന്നു കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടന്നു . പിറ്റേന്ന് രാവിലെ തന്നെ ചിന്നു അവളുടെ വീടും പരിസരവും വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടു . കൂട്ടത്തിൽ അവളുടെ മാതാപിതാക്കളും കുഞ്ഞനുജനും ചേർന്നു . അങ്ങനെ എല്ലാവരും കൂടെ ഉച്ചയായപ്പോഴേക്കും ജോലികൾ എല്ലാം തീർത്തു . ചിന്നുവിന്റെ അച്ഛൻ ഒരുകൃഷിക്കാരൻ ആയതുകൊണ്ട് അവരുടെ പരിസരം ഇപ്പോഴും വൃത്തിയായി കിടന്നു . വൈകുന്നേരം അവളുടെ കൂട്ടുകാരെല്ലാം വന്നു അന്നത്തെ ദിവസം സ്വന്തം വീടും പരിസരവും വൃത്തിയാക്കിയതിനെക്കുറിച്ചൊക്കെ ചർച്ച ചെയ്തു .എന്നിട് അവർ അടുത്തുള്ള ഒന്നുരണ്ടു വീടുകളിൽ കൂടെ പോകാം എന്ന് തീരുമാനിച്ചു ഇറങ്ങി . നേരം വൈകിത്തുടങ്ങിയതിനാൽ അന്നത്തെ ശുചീകരണ പ്രവർത്തനങ്ങൾ മൂന്നു വീടുകളിൽ ചെയ്തിട്ടവർ സ്വന്തം വീടുകളിലേക്ക് മടങ്ങി. പോകുന്നവഴിയിൽ ഓരോ കുട്ടിയുടെയും മനസ്സിൽ ഒരു പ്രോജക്ടിന്റെ ഭാഗം എന്നതിനേക്കാൾ വലിയൊരു മാനസിക സന്തോഷം ഉണ്ടായതായി അവർ തിരിച്ചറിയുകയും ചെയ്തു . അന്നത്തെ ദിവസം എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ നേരമെത്രയും പെട്ടന്ന് വെളുക്കാൻ എന്ന് അവർ ആഗ്രഹിച്ചു . കാരണം അവരുടെ ശുചീകരണ പ്രവർത്തനങ്ങളും അയൽ വീടുകളിലെ ശുചീകരണ പ്രവർത്തനവുമൊക്കെ ടീച്ചറോട് ചർച്ച ചെയ്യാൻ വേണ്ടി ആരുന്നു . അവരുടെഅപര്ണാ ടീച്ചറും ഉദ്ദേശിച്ചത് അതുതന്നെ ആയിരിക്കും . പ്രൊജക്റ്റ് നു ഇനി പത്തു ദിവസം ഉള്ളതിനാൽ വരുന്ന ഓരോദിവസവും കൂടുതൽ പ്രയോജനപ്പെടുത്താൻ ചിന്നുവും കൂട്ടുകാരും തീരുമാനിച്ചിരുന്നു. നേരംവെളുത്തപ്പോൾ കൂടുതൽ ഉന്മേഷത്തോടെ അവർ സ്കൂളിലേക്ക് പോയി .പിന്നെ അവർ ടീച്ചറിനെ കണ്ടു കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ സംസാരിക്കുകയും കൂടുതൽ കാര്യങ്ങൾ ചോദിച്ചു അറിയുകയും ചെയ്തു . അങ്ങനെ പ്രൊജക്റ്റ് കൊടുക്കാനുള്ള ദിവസം അടുത്ത് വന്നു . ചിന്നുവും കൂട്ടുകാരും പഠനത്തിലും പ്രവർത്തനങ്ങളിലും മിടുക്കർ ആയിരുന്നു. ആയതിനാൽ അതിൽ ഒരാൾ തന്നെ ഒന്നാമത് എത്തും എന്ന് ടീച്ചറിനും ഉറപ്പുണ്ടായിരുന്നു. കൂട്ടുകാരികളിൽ ഒന്നാമത് ഏതാണ് ചിന്നു ആഗ്രഹിച്ചിരുന്നു . അതിനായി അവൾ ഒരുപാട് കഷ്ട്ടപെട്ടു ഉറക്കമില്ലാതെ ആ പ്രൊജക്റ്റ് തയ്യാറാക്കി . കാരണം തന്റെ അച്ഛൻ ഒരു കൃഷി പണിക്കരാണ് ആയതിനാൽ ക്ലാസ്സിലെ കൂട്ടുകാരികളിൽ ചിലരെങ്കിലും അവളെ കളിയാക്കിയിട്ടുണ്ട്. പരിസ്ഥിതിയും മനുഷ്യനുമായി ബന്ധപ്പെട്ട ഒരു വിഷയം ടീച്ചർ പ്രോജെക്ടിനായി തന്നപ്പോൾ അത് മികച്ചതാക്കാൻ തന്നെക്കാൾ മറ്റാർക്കും കഴിയില്ലെന്നുള്ള ഉറപ്പു അവൾക്കു ഉണ്ടായിരുന്നു . അങ്ങനെ പ്രൊജക്റ്റ് സമർപ്പിക്കേണ്ട ദിവസം വന്നു . എല്ലാവരും സന്തോഷത്തോടെ തങ്ങൾ തയ്യാറാക്കിയ പ്രൊജക്റ്റ് ടീച്ചറിനെ ഏൽപ്പിച്ചു . പിറ്റേദിവസം ടീച്ചർ ടീച്ചർ ക്ലാസ്സിൽ എത്തി പ്രൊജക്റ്റ് തയ്യാറാക്കിയ എല്ലാവരെയും അഭിനന്ദിച്ചു .നല്ലപോലെ തയ്യാറാക്കിയവർക്കു ടീച്ചർ സ്വീറ്റ്‌സ് ഉം നൽകി . എന്നിട് ടീച്ചർ ചിന്നുവിനെ അരികിൽ വിളിച്ചു അവൾക്കു ഒരു പേനയും ഒരു വലിയ ചോക്ലേറ്റ് ഉം കൊടുത്തു .എന്നിട് പറഞ്ഞു ചിന്നുവിന്റെ പ്രൊജക്റ്റ് ആണ് ഏറ്റവും നല്ലനല്ലതു എന്ന് . ഇത് കേട്ട ചിന്നു സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും കൂട്ടുകാരെ നോക്കി .പരിസ്ഥിതിയും ശുചിത്വവും തന്റെ കുട്ടികളെ കൂടുതൽ പരിചയപ്പെടുത്താൻ കഴിഞ്ഞ സന്തോഷം ടീച്ചർക്കും ഉണ്ടായി. ഇങ്ങനെ ഉള്ള ഓരോ പ്രവർത്തനം കൊണ്ട് അപർണ ടീച്ചർ കുട്ടികൾക്കും സ്കൂളിനും മാതൃകയായി ...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |