ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/കരുതലിന്റെ കാത്തിരിപ്പ്

23:56, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലിന്റെ കാത്തിരിപ്പ് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലിന്റെ കാത്തിരിപ്പ്


<poem>


എൻ പൊന്നു മകളേ നിനക്കാറിയില്ലേ
ഇനിയുള്ള നാളുകൾ ബാക്കിയാക്കി(2)
ഞാൻ നിന്നെ വിട്ടു പിരിയുകയായ്
കരുതലിൻ നാളുകൾ ബാക്കിയാക്കി...
ഈ മാരിയിൽ നിന്നും നിന്നെ രക്ഷിക്കുവാൻ
ഞാൻ എന്തു ചെയ്യും എൻ കുഞ്ഞു പൈതലേ...(2)
അച്ഛൻ വിദേശത്ത് ജോലി ചെയ്യുമ്പോൾ
നിന്നെ ഈ മാരിയിൽ ഞാൻ തനിച്ചാക്കി(2)
'അമ്മ മറഞ്ഞതുപോലെ ഞാൻ നിന്നെയും
മാരിക്കുമുന്നിൽ എറിഞ്ഞുവീഴ്ത്തി
എൻ പൊന്നു മകളേ നി കരയരുത്.(2)

ആപത്തിനെ നീ തനിച്ചു പൊരുതുക(2)
ഓർമ്മിച്ചിടേണം നി എന്നുടെ വാക്കുകൾ
നീ എന്നുടെ വാക്കുകൾ...
ചിന്തിച്ചിടേണം നിൻ മരണ ഭയത്തെയും
ഞാൻ വീട്ടിലേക്കു തിരിച്ചു ചെന്നപ്പോൾ
എന്നെ തളർത്തിയൊരാക്കാഴ്ച
ഈ മഹാമാരിയിൽ വെന്തുരുകിയെൻ
മകൾ നീറി മരിച്ചുപോയ്(2)
ഇനിയെന്നു കാണും ഞാൻ എൻ കുഞ്ഞു പൈതലേ.....(2)
ഇനിയെന്നു കാണും ഞാൻ അവളുടെ അമ്മയെ-
അവളുടെ അമ്മയെ....
ഇനിയെന്നെ ആരു മുത്തം വയ്ക്കും
ഇനിയെന്നെ ആരു സ്നേഹിച്ചിടും
വീടിനും നാടിനും ശാപമായി മാറിയ
കൊറോണയെ നാം വെറുത്തിടേണം.
ഒരു മനസും ഇരു മെയ്‌യുമായി നാം
ഇന്നും സാമൂഹ്യ അകലം പാലിച്ചിടേണം(2)
കൈകൾ നന്നായി കഴുകാം നമുക്ക്-
വ്യക്തിശുചിത്വവും പാലിച്ചിടാം
പരിസരശുചിത്വവും പാലിച്ചിടാം...
വീടിനുള്ളിൽ ഒരുമിച്ചിരിക്കാം(2)
അമ്മതൻ സ്നേഹം തിരിച്ചറിയാം
അച്ഛൻ തൻ കരുതൽ തിരിച്ചറിയാം(2)
ഇനി വരും തലമുറയ്ക്ക്
പൊയ്കിനാവായ് മാറി
ചരിത്രത്തിന് താളിൽ ഇടം പിടിക്കട്ടെ(2)
ഈ മഹാമാരിയെ തുരത്തിയ വീരകഥാ-
നമ്മുടെ നാടിന്റെ വീരകഥാ(2)

 

ദേവികാദാസ്
6 ബി ജി.യു.പി.എസ്.മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത