ഗവ. മോഡൽ എൽ. പി. എസ്. പട്ടാഴി/അക്ഷരവൃക്ഷം/ അമ്മൂമ്മയും പൂച്ചയും
അമ്മൂമ്മയും പൂച്ചയും
ഒരു നാട്ടിൽ ഒരു അമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മ അവിടെ തനിച്ചായിരുന്നു. ഒരു ദിവസം അമ്മൂമ്മ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു പൂച്ചക്കുഞ്ഞ് അതു വഴി വന്നത്. "നീ എവിടെ നിന്നാണ് വരുന്നത്?" അമ്മൂമ്മ പൂച്ചയോട് ചോദിച്ചു. അപ്പോൾ പൂച്ച പറഞ്ഞു: "ഞാൻ കാട്ടിൽ നിന്നാണ് വരുന്നത്. എനിക്ക് ഭംഗിയില്ല എന്ന് പറഞ്ഞു എന്നെ അച്ഛനും അമ്മയും ഇറക്കിവിട്ടതാണ്." അമ്മൂമ്മ പറഞ്ഞു: ' സാരമില്ല പൂച്ചക്കുഞ്ഞേ.. നീ ഇവിടെ കഴിഞ്ഞോളൂ... നിന്നെ ഞാൻ നോക്കിക്കോളാം." പൂച്ചക്കുഞ്ഞിന് സന്തോഷമായി. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ദിവസങ്ങൾ കടന്നുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു എലി അവിടെയെത്തി. അവൻ ആ വീട് അലങ്കോലമാക്കി. അമ്മൂമ്മ ജോലി കഴിഞ്ഞു വന്നപ്പോൾ വീട് മുഴുവൻ അലങ്കോലമായി കിടക്കുന്നു. അമ്മൂമ്മ വിചാരിച്ചു സ്വന്തം പൂച്ചക്കുഞ്ഞാണ് വീട് അലങ്കോലമാക്കിയതെന്ന്. ദേഷ്യം കൊണ്ട് കഴിഞ്ഞതൊക്കെ മറന്ന അമ്മൂമ്മ പൂച്ചക്കുഞ്ഞിനെ ഒരുപാട് വഴക്കു പറഞ്ഞു വീട്ടിൽ നിന്ന് പുറത്താക്കി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവിടെ ആ ഏലി വീണ്ടും വന്നു. വീട് മുഴുവൻ വീണ്ടും വൃത്തികേടാക്കി. ഇത് കണ്ടുകൊണ്ടുവന്ന അമ്മൂമ്മക്ക് താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് മനസ്സിലായി. അമ്മൂമ്മ തേങ്ങിക്കരഞ്ഞു. പക്ഷെ പൂച്ചക്കുഞ്ഞിനെ എങ്ങും കാണാനുണ്ടായിരുന്നില്ല. എല്ലാവരും വീട്ടിൽ തന്നെയിരിക്കുക. ആരോഗ്യപ്രവർത്തകർ നൽകുന്ന കോറോണാ മാർഗനിർദേശങ്ങൾ പാലിക്കുക നമുക്ക് ഒരുമിച്ച് കോറോണയെ അതിജീവിക്കാം
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |