യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/സാനിറ്റൈസർ
സാനിറ്റൈസർ
ആകാശം വെളുത്തിട്ടില്ല. ഇനിയും 10 മിനിറ്റ് കൂടി ഉണ്ട് അഞ്ചര ആവാൻ. പക്ഷേ മാളുവും അമ്മയും ഉണർന്നിരുന്നു. ലോക് ഡൗൺ ആയതുകൊണ്ട് മാളുവിന് സ്കൂളിൽ പോകണ്ട. അതുകൊണ്ടുതന്നെ അവൾക്ക് രാവിലെ എണീറ്റ് പാഠം പഠിക്കേണ്ട കാര്യമില്ല .അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് മാളു എന്ന മാളവിക . ക്ലാസിലെ ഒരു മികച്ച വിദ്യാർഥിനിയാണ് അവൾ. മാളുവിന്റെ കുഞ്ഞനുജൻ സൂര്യ ഗാഢനിദ്രയിലാണ്. പെട്ടെന്നാണ് ആ ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നത് " ഭാ..... റാസ്കൽ .. എന്റെ കോമ്പൗണ്ടിൽ കേറി ഭരിക്കാൻ വരുന്നോ? " ഈ ഡയലോഗും പറഞ്ഞ് മാളവികയുടെ അച്ഛൻ ദിവാകരൻ സൂര്യയെ ചവിട്ടി കട്ടിലിൽ നിന്നും തറയിലേക്കിട്ടു. സൂര്യ ചേച്ചീ..' എന്നു വിളിച്ച് മാളുവിനെച്ചെന്ന് കെട്ടിപ്പിടിച്ചു' മാളുവിന്റെ അച്ഛൻ മുഴു കുടിയനാണ്. രാത്രിയിൽ കിടന്ന് പുലമ്പും. പക്ഷേ ആദ്യമായിട്ടാണ് ചവിട്ടിയിടുന്നത്. ഇതു കണ്ട ടുട്ടുവിന് ദേഷ്യമടങ്ങുന്നതു വരെ കുരച്ചു. സൂര്യ കിടക്കുന്ന മുറിയിലെ ജനലിലൂടെ നോക്കിയാൽ അവനെ കാണാം .അവൻ ജെർമ്മൻ ഷെപ്പേർഡ് എന്ന ഇനത്തിലെ നായയാണ്. സൂര്യയുടെ കൂട്ടുകാരനായ ജാഫർ ആണ് കൊടുത്തത് . ടുട്ടുവിന്റെ യജമാനൻ സൂര്യയാണ് കാരണം അവനാണ് ടുട്ടുവിനെ പരിചരിക്കുന്നത്. കുറച്ച് നേരം കഴിഞ്ഞപ്പോൾ ദിവാകരൻ വീണ്ടും നിദ്രയിലേക്ക് കടന്നു. അപ്പോൾ സൂര്യ പോയി അമ്മയുടെ മുറിയിൽ കിടന്നു.അവന്റെ അമ്മ സൗദാമിനി കൊല്ലം ജില്ലാ കോടതിയിലെ ജൂനിയർ വക്കീലാണ്. K Jആൻറണി വർഗീസിന്റെ ജൂനിയാണ് അവർ. ലോക് ഡൗൺ തുടങ്ങിയ ദിവസം മാളു അമ്മയോടു പറഞ്ഞു 'ഇനി പത്തു പതിനഞ്ചു ദിവസത്തേക്ക് അച്ഛന്റെ കൂത്താട്ടം കാണണ്ട.ബിവറേജസ് തുറക്കില്ലല്ലോ. ' ഇതുകേണ്ട അമ്മ പുഞ്ചിരിച്ചു. മാളുവും സൂര്യയും കൂട്ടുകാരി അനശ്വരയും കൂടി കൊട്ടകളിക്കുകയായിരുന്നു . ഒറ്റക്കാലിൽ ചാടിയപ്പോൾ സൂര്യ വീണു. അനശ്വര വലിയ വായിൽ ചിരിച്ചു.തന്നെ കളിയാക്കിയതിൽ കോപം പൂണ്ട സൂര്യ ടുട്ടുവിനെ അഴിച്ചുവിട്ടു. വലിയ വായിൽ പരിഹസിച്ച അനശ്വര വലിയ വായിൽ കരയുന്നതു കണ്ട് സൂര്യ ആനന്ദിച്ചു . സമയം 6.30 'നീയറിഞ്ഞോ മേലേ മാനത്ത് ..... എന്ന ഗാനം ദൂരെ നിന്നു കേണ്ടു. 'ഈ പാട്ട് എനിക്ക് എന്തിഷ്ടമായിരുന്നെന്നോ. നിന്റെ അച്ഛൻ കാരണം ഞാനാ പാട്ട് വെറുത്തു ' സൗദാമിനി പറഞ്ഞു നാവ് വായിലേക്കിട്ടില്ല ഉടുത്തിരുന്ന കൈലി തലേൽ കെട്ടി ദിവാകരൻ വീട്ടിൽ കയറി. 'ഈ മനുഷ്യൻ ഇന്നും കുടിച്ചോ?' 'നിന്റെ അനിയൻ പ്രകാശൻ അവൻ ആളൊരു സംഭവമാടി. അവന് കള്ളൊണ്ടാക്കാനുമറിയാമെടീ ' 'ഹൊ അവൻ കള്ളവാറ്റും തുടങ്ങിയോ' സൗദാമിനി തലയിൽ കൈ വെച്ചു . ' പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവനാ സൗദാമിനിയുടെ ഏക സഹോദരൻ പ്രകാശൻ. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം മോശം കൂട്ടുകെട്ടു കാരണം +2 എങ്ങനെയോ തട്ടിവീണു.ഇപ്പോൾ ചില്ലറ തരികിട ബിസിനസുമൊക്കെയായി നടന്നു പോണു. അടുത്ത ദിവസം ദിവാകരൻ ഉറക്കത്തിൽ ചവിട്ടി തളളിയിടുമോ എന്ന ഭയത്താൽ സൂര്യ അപ്പുറത്തെ മുറിയിൽ പോയി കിടന്നു.രാവിലെ എട്ടരയായപ്പോഴേക്കും ദിവാകരൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പുറകേ പെരുമഴയും വന്നു. സന്ധ്യയായപ്പോഴാണ് ആ വാർത്ത സൗദാമിനിയും മക്കളുമറിഞ്ഞത്. ദിവാകരനെ വണ്ടിയിടിച്ചു . അവർ ഓട്ടോ വിളിച്ച് നേരെ ആശുപത്രിയിലെത്തി. 'ദിവാകരന് സ്വല്പം സീരിയസ് ആണ്. തലയക്ക് പരിക്കുണ്ട്. കാലിൽ ഫ്രാക്ചർപറ്റിയിട്ടുണ്ട്.' ഡോക്ടർ പറഞ്ഞു. സൗദാമിനിയും മാളുവും പൊട്ടിക്കരഞ്ഞു. 'സമയത്ത് ഇവിടെ എത്തിയതിനാൽ പേടിക്കാനൊന്നുമില്ല. കുറച്ചു ദിവസം കിടക്കേണ്ടി വരും. ഒരു ഓപ്പറേഷൻ വേണം' അദ്ദേഹം പറഞ്ഞു ദിവസങ്ങൾ കടന്നു പോയി. ദിവാകരന്റെ പരിക്കുകൾ ഭേദമായിത്തുടങ്ങി. 'മൂക്കറ്റം കുടിച്ചിട്ട് ബോധമില്ലാതെ വണ്ടിക്കു കുറുകേ ചാടിയതാ' ദിവാകരനെ കാണാനെത്തിയ സുഹൃത്ത് ബാബുവിന്റെ വാക്കുകൾ കൂരമ്പു പോലെയാണ് ദിവാകരന് തോന്നിയത് . 'അച്ഛന്റെ ഈ കുടിയാ എല്ലാത്തിനും കാരണം. നശിച്ച കുടി' മാളു പറഞ്ഞു. "അച്ഛൻ കുടി നിർത്തി മോളേ ഇനി ആ മദ്യമുപയോഗിച്ച് നമുക്ക് സാനിറ്റൈസർ നിർമ്മിക്കാം. ആൽക്കഹോളിൽ നിന്നും സാനിറ്റൈസർ നിർമ്മിക്കുന്ന വീഡിയോ യൂട്യൂബിലുണ്ടെന്ന് പ്രകാശനും എന്നോടു പറഞ്ഞു. കൊറോണ വൈറസിനെ തുരത്താൻ അത് ഉത്തമമാണെന്ന് ' 'അച്ഛന് ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ.' മാളു അച്ഛനെ കെട്ടിപ്പിടിച്ചു
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |