ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/മിണ്ടുന്ന ഗുഹ

Schoolwiki സംരംഭത്തിൽ നിന്ന്
മിണ്ടുന്ന ഗുഹ

ഒരു കാട്ടിൽ ഒരു ക്രൂരനായ സിംഹമുണ്ടായിരുന്നു. ഒരിക്കൽ അവന് ഇരയൊന്നും കിട്ടാതെ കാട്ടിലൂടെ അലഞ്ഞുനടക്കുകയായിരുന്നു. സന്ധ്യയായപ്പോ‍ൾ അവൻ ഒരുഗുഹ കണ്ടു.അകത്തുനോക്കിയപ്പോൾ ആരുമില്ല. രാത്രി ഏതെങ്കിലും ഒരു ജീവി ഇതിൽ വന്നു കയറും അപ്പോൾ പിടികൂടാം. സിംഹം ചിന്തിച്ചു. സൂത്രക്കാരനായ ഒരു കുറുക്കൻ ആയിരുന്നു ആ ഗുഹയുടെ ഉടമ. പകലെല്ലാം കറങ്ങി നടന്നിട്ട് രാത്രിയായപ്പോൾ ഗുഹയിൽ തിരികെവന്നപ്പോഴാണ് കുറുക്കൻ അക്കാര്യം ശ്രദ്ധിച്ചത്. തന്റെ ഗുഹയുടെ പുറത്ത് പുതിയ കാൽപ്പാടുകൾ, സിംഹത്തിന്റെ കാൽപ്പാടുകൾ തന്നെ. പെട്ടന്ന് അവനൊരു സൂത്രം പ്രയോഗിച്ചു. അവൻ ഗുഹയുടെ വാതിലിനു നേരെ നോക്കി ഉറക്കെവിളിച്ചു, " ഗുഹെ പുന്നാര ഗുഹെ".എന്നാൽ ഗുഹയുണ്ടോ മിണ്ടുന്നു.

എടാ ഗുഹെ , ഞാൻ തിരിച്ചു വരുമ്പോൾ വിളിക്കണമെന്ന് നീയല്ലേ എന്നോട് പറഞ്ഞത് ? കുറുക്കൻ പറഞ്ഞതൊക്കെ ആകത്ത് സിംഹം കേൾക്കുന്നുണ്ടായിരുന്നു.ഗുഹയെ പോലെ ശബ്ദം ഉണ്ടാക്കാം . അപ്പോൾ കുറുക്കൻ വരും , ഉടനെ അവനെ പിടികൂടാം.സിംഹത്തിന്റെ ശബ്ദം കേട്ടപ്പോൾ കുറുക്കന് കാര്യം മനസ്സിലായി. അവൻ ജീവനും കൊണ്ട് ഒറ്റയോട്ടം.ഓടിപ്പോകുമ്പാൾ അവൻ വിളിച്ചുപറ‍ഞ്ഞു, സിംഹച്ചാരെ എന്നെ പറ്റിക്കാൻ നോക്കണ്ട .

ഗുണപാഠം : ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ ആപത്തിൽ നിന്ന് രക്ഷനേടാം.