ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/മമ്മദും ഉമ്മയും
മമ്മദും ഉമ്മയും
"മമ്മദേ... മമ്മദേ.". ഉമ്മയുടെ നീട്ടിയുള്ള വിളി കേട്ടു. അവൻ അപ്പുറത്തെ വീട്ടിൽ കളിക്കുകയായിരുന്നു. മുഹമ്മദ് എന്നാണ് അവന്റെ പേര്. "എന്താണ് ഉമ്മാ?" അവൻ ചോദിച്ചു "നിനക്ക് ഇവിടൊക്കെ ഒന്ന് അടിച്ചു തൂത്തു ഇട്ടൂടെ?.." "ഞാനോ!? ഉമ്മാ ഞാനൊരു ആൺകുട്ടിയല്ലേ.!?" അവൻ അഭിമാനത്തോടെ രണ്ടു കൈകളും എളിയിൽ വച്ചു ചോദിച്ചു. ഒരു ഒമ്പത് വയസ് കാരന്റെ ആ പൗരുഷം കാണിക്കൽ കണ്ടപ്പോൾ ഉമ്മാക്ക് ചിരി വന്നു. എന്നാലും ഉമ്മ ചിരിച്ചില്ല. "നിനക്ക് എന്താണ് അടിച്ചാൽ?' ഉമ്മ ചോദിച്ചു. "വൃത്തിയുടെ കാര്യത്തിൽ ആൺകുട്ടി പെൺകുട്ടി എന്നൊന്നും ഇല്ല. ഉമ്മയെ സഹായിക്കുന്നതും, നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതും നല്ലതല്ലേ. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി ഇടണം. വൃത്തി കേടായി കിടക്കുമ്പോഴാണ് നമുക്ക് രോഗങ്ങൾ വന്നു കൂടുന്നത് നിനക്ക് അടിച്ചു വാരാൻ മടിയാണെങ്കിൽ ഒരു കാര്യം ചെയ്യു പച്ചക്കറികൾക്ക് വെള്ളം ഒഴിക്കൂ. നമ്മൾ പുറത്തു നിന്നും വാങ്ങി കഴിക്കുന്ന പച്ചക്കറികൾ മുഴുവനും വിഷമാണ്. അത് കഴിച്ചു നമുക്ക് മാരക രോഗങ്ങൾ പിടിപെടും നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപെടുകയും ചെയ്യും. അതുകൊണ്ട് നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. മാത്രമല്ല, ഇപ്പൊ കൊറോണക്കാലമാണ് കടയിൽ നിന്നും മറ്റും പച്ചക്കറി വാങ്ങി കാശും കളയണ്ട" അപ്പൊ അവനൊരു സംശയം. "വിഷം ഉള്ളിൽ ചെന്നാൽ നമ്മൾ മരിച്ചു പോകോ ഉമ്മാ ?" "പിന്നല്ലാതെ! നമ്മൾ പെട്ടെന്ന് രോഗിയാകും." "എന്നാ ഞാൻ പോയി വേഗം പച്ചക്കറിക്ക് വെള്ളം ഒഴിക്കട്ടെ. അല്ലെങ്കിൽ ആദ്യം അടിച്ചു വാരാം." എന്ന് പറഞ്ഞു അവൻ ഉമ്മയെ കെട്ടിപ്പിടിച്ചു ഉമ്മകൊടുത്തിട്ടു ചൂലെടുത്തു വളരെ ഉത്സാഹത്തിൽ അടിച്ചു വാരാൻ തുടങ്ങി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ