ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എടുത്തുചാട്ടത്തിന്റെ വിന
എടുത്തുചാട്ടത്തിന്റെ വിന
വിമാനം വൃത്തിയാക്കുന്ന ഒരു മനുഷ്യൻ വിമാനത്തിന്റെ കോക്ക്പിറ്റ് വൃത്തിയാക്കുകയായിരുന്നു. അവൻ ഒരു ബുക്ക് കണ്ടു. അതിന്റെ തലക്കെട്ട് തുടക്കക്കാർക്ക് എങ്ങനെ വിമാനം പറത്താം ഭാഗം 1 ആയിരുന്നു. അവൻ ആദ്യത്തെ പേജ് തുറന്നു. അതിൽ പറയുന്നത് എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ചുവന്ന ബട്ടൺ അമർത്തുക. അവൻ അതുപോലെ ചെയ്തു. വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങി. അവൻ സന്തോഷത്തിലായി. അവൻ അടുത്ത പേജ് തുറന്നു. വിമാനം ഉയർത്തുന്നതിനായി നീല ബട്ടൺ അമർത്തുക. അവൻ വീണ്ടും അതുപോലെ ചെയ്തു. അവനു പറക്കണെമെന്നാഗ്രഹം തോന്നി. അവൻ മൂന്നാമത്തെ പേജ് തുറന്നു. അതിൽ പറഞ്ഞതുപോലെ വിമാനം പറത്തുന്നതിനായി പച്ച ബട്ടൺ അമർത്തി. വിമാനം പറക്കാൻ തുടങ്ങി. അവൻ വളരെ ആവേശത്തിലായി. പറക്കാൻ തുടങ്ങി 20 മിനിട്ട് കഴിഞ്ഞപ്പോൾ അവൻ സംതൃപ്തനായി. അവന് താഴേക്കിറങ്ങാൻ തോന്നി. അതിനാൽ അവൻ നാലാമത്തെ പേജിലേക്ക് പോയി. എന്നാൽ അത് പറയുന്നത് ഏങ്ങനെയാണ് വിമാനം താഴേക്കിറങ്ങി വരേണ്ടത് എന്നറിയുന്നതിനായി പുസ്തകത്തിന്റെ രണ്ടാം ഭാഗം കടയിൽ നിന്ന് വാങ്ങുക എന്നായിരുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |