എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ബുദ്ധിശാലിയായ റാണി
ബുദ്ധിശാലിയായ റാണി
ബുദ്ധിശാലിയായ റാണി ഒരിടത്ത് ഒരു കാടിന്റെ അരികിലായി ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിനെ കൊട്ടാരത്തിലെ അരികിലായി ഒരു ചെറിയ വീട് ഉണ്ടായിരുന്നു. ആ വീട്ടിൽ ഒരു അച്ഛനും മകളും താമസിച്ചിരുന്നു മകളുടെ പേര് റാണി എന്നായിരുന്നു. അവൾ അതി ബുദ്ധിശാലി ആയിരുന്നു അവർ ദാരിദ്ര്യമായിരുന്നു അതുകൊണ്ട് അച്ഛനെ വിഷമമായിരുന്നു. അവരുടെ കയ്യിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവളുടെ അച്ഛൻ ഒരു ദിവസം പണം ചോദിക്കാൻ വേണ്ടി കൊട്ടാരത്തിലേക്ക് പോയി. എന്നിട്ട് രാജാവിനോട് ഒരു ദിവസത്തേക്കുള്ള പണം അപേക്ഷിച്ചു. കുറച്ചു മുട്ട കൊടുത്തിട്ട് പറഞ്ഞു നിങ്ങൾ ഇതിൽ നിന്ന് കോഴികുഞ്ഞുങ്ങളെ വിരിച്ചാൽ പണം നൽകാം ഇതിന്റെ സമയം നാളെ രാവിലെ വരെയാണ് അല്ലെങ്കിൽ നിങ്ങളെ ശിക്ഷിക്കപ്പെടും. ഈ കാര്യം റാണിയുടെ അച്ഛൻ റാണിയോട് പറഞ്ഞു അപ്പോൾ അവയെ കുറെ ആലോചിച്ചു രാത്രി അവൾ ഉറങ്ങാതെ ചിന് ദി ച്ചു കുറേനേരം കഴിഞ്ഞപ്പോഴാണ് അവൾക്ക് മനസ്സിലായത് ഇത് പുഴുങ്ങിയ മുട്ട യാണെന്ന്. പിറ്റേദിവസം രാവിലെ കടല വറുത്തത് അച്ഛന്ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു നിങ്ങളിത് വിതറിക്കൊണ്ട് പറയണം കറുത്ത കടല വിരിയട്ടെ എന്ന്. അപ്പോൾ രാജാവ് അതിലൂടെ പോകുമ്പോൾ നിങ്ങളോട് ചോദിക്കും അത് എങ്ങനെയാണ് വളരുക എന്ന് അപ്പോൾ നിങ്ങൾ പറയണം പുഴുങ്ങിയ മുട്ടയിൽ നിന്ന് എങ്ങനെയാണ് കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് എന്ന്. റാണി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അപ്പോൾ രാജാവിന് മനസ്സിലായി രാജാവിനെ തെറ്റ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |