പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ മടിയന് കിട്ടിയ ശിക്ഷ

മടിയന് കിട്ടിയ ശിക്ഷ

പുൽഗോവ എന്ന നാട്ടിൽ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. അജയനും വിജയനും എന്നാണ് അവരുടെ പേര് അജയൻ മടിയനും ഫാസ്റ്റ് ഫുഡ് മാത്രം തിന്നുന്ന വനുമായിരുന്നു. വിജയൻ അധ്വാനശീലം ഉള്ളവനും കീടനാശിനി ഉപയോഗിക്കാത്തവ മാത്രം ആഹാരമാക്കി ഉപയോഗിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് തന്നെ വിജയൻ നല്ല ആരോഗ്യവാനായിരുന്നു. അവൻ എപ്പോഴും അജയനെ കൃഷിചെയ്യാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ അവൻ അതൊന്നും ചെവിക്കൊണ്ടില്ല. ഒരു ദിവസം പുൽഗോവ നാട്ടിൽ ഒരുതരം രോഗം പിടിപെട്ടു .ആ രോഗം കീടനാശിനി തെളിച്ച ഭക്ഷണം കഴിക്കുന്നവർക്കും മടിയന്മാർക്കുമായിരുന്നു. അങ്ങനെയിരിക്കെ അജയന് ആ രോഗം വന്നു. വിജയൻ പറഞ്ഞു " അജയാ നീ നന്നായി കൃഷി ചെയ്യ് നല്ല ഭക്ഷണം കഴിച്ചാൽ ഈ രോഗം ഭേദമാകും. എന്നാൽ അവൻ അത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് അനുസരിച്ചു. പിന്നെ അവനെ മനസ്സിലായി അധ്വാനം കൊണ്ടുള്ള നേട്ടം.

ഹിബ കെ
7 A പി ടി എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ