മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/ശുചിത്വ ജീവിതം ആരോഗ്യ പൂർണ്ണം

20:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ജീവിതം ആരോഗ്യ പൂർണ്ണം

ആരോഗ്യമുള്ള ജീവിതത്തിൻ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അതിൽ പെട്ടതാണ്. പല തരത്തിലുള്ള പകർച്ച വ്യാധികളിൽ നിന്ന് നമുക്ക് രക്ഷ നേടണമെങ്കിൽ ഓരോരുത്തരും ശുചിത്വം പാലിച്ചേ മതിയാവൂ. നാം ഓരോരുത്തരും നമ്മുടെ വീടും, പരിസരവും , പൊതു സ്ഥലങ്ങളും വൃത്തിയാക്കിയാൽ തന്നെ നമുക്ക് പകർച്ച വ്യാധികൾ ഇല്ലാത്ത ഒരു നാടിനെ തന്നെ വാർത്തെടുക്കാം. നമുക്കിടയിൽ ഉള്ളവർ തന്നെയാണ് റോഡുകളിലും, പുഴകളിലും, വഴികളിലും മാലിന്യം കൊണ്ട് തള്ളുന്നത്.

ശുചിത്വം എന്ന വാക്കിൻ്റെ പൊരുൾ അറിയാത്തവരാണ് പലരും വ്യക്തി ശുചിത്വം മാത്രം മതിയോ? നമുക്ക് ജീവിക്കാൻ! അല്ല, വ്യക്തി ശുചിത്വത്തിനോടൊപ്പം തന്നെ നമുക്ക് പരിസര ശുചിത്വവും ആവശ്യമാണ്. നമ്മുടെ വീടു പരിസരവും മാത്രം വൃത്തിയായിരുന്നാൽ പോര... പൊതു സ്ഥലങ്ങളും വൃത്തിയായിരിക്കണമെന്ന ബോധം എല്ലാവരിലും ഉണ്ടാവണം . ഇനിയുള്ള നാളുകൾ അങ്ങനെയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നമുക്ക് എല്ലാ തരത്തിലുള്ള വൈറസിനേയും പിടിച്ച് കെട്ടാൻ സാധിക്കും.

നഫീഹ ഫാത്തിമ കെ ടി
2 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം