ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമേ നിന്നെപ്പിടിച്ചു കുലുക്കിയ മഹാമാരി ദിനം ദിനം മനുഷ്യനിതാ മരിച്ചു വീഴുന്നു. കൊറോണ... നീ എത്ര ഭീകരൻ. നിന്നെതുരത്തുവാൻ മാനവർ ത്യാഗം സഹിച്ചിടുമ്പോൾ, ക്രൂരമായി പുഞ്ചിരി തൂകി മാനവ ഹൃദയങ്ങളെ നീ തകർത്തിടുന്നു ചൈനയിൽ ഉദിച്ചു പൊങ്ങിയ നീ എത്ര പെട്ടന്ന് എൻ ദേശത്തിലുമെത്തി. നിസാരമാക്കി ജനം നിൻ വ്യാപനത്തെ ആർത്തുവിളിച്ചു നീ ലോകം കീഴടക്കി. മഹാവൈറസെ നിന്നെ ഭയന്ന് ലോകം ഓടിടുമ്പോൾ ശക്തമായി നിന്നെ തുരത്തുവാൻ ഞങ്ങൾ ഒരുങ്ങിടുന്നു. ഇനി നിൻ വ്യാപനത്തെ ശക്തമായി തടയിടും ഞങ്ങൾ. മാസ്ക് ധരിച്ചിടും ഞങ്ങൾ സാമൂഹിക അകലം പാലിച്ചിടും ഞങ്ങൾ ഒറ്റക്കെട്ടായ് തുരത്തിടും ഞങ്ങൾ.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത