ജി.എൽ.പി.എസ് തൃക്കണാപ്പുരം/അക്ഷരവൃക്ഷം/ഒരു മുത്തശ്ശി കഥ

20:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മുത്തശ്ശി കഥ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മുത്തശ്ശി കഥ

ഒരു കഥ അമ്മൂമ്മേ"....ഉറങ്ങാൻ കിടക്കുമ്പോൾ പതിവു പോലെ ഉണ്ണിക്കുട്ടൻ പറഞ്ഞു."പുതിയത് മതി കേട്ടോ".. "ശരി" അമ്മൂമ്മ കഥ പറയാൻ തുടങ്ങി. ഇത് പണ്ട് പണ്ട് നടന്ന കഥ അല്ല കേട്ടോ, ഇപ്പോൾ നടക്കുന്നതാണ്!
ഒരു "ഭീകര രാക്ഷസൻ" ഇറങ്ങിയിട്ടുണ്ട്. ദിവസും ആളുകളെ "കൊന്നു" രസിക്കുകയാണ്.
"അയ്യോ അപ്പൊ ആരാ രക്ഷിക്കാൻ വരാ?" പേടിക്കേണ്ട നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ മതി. ഈ കുഞ്ഞു രാക്ഷസന് വൃത്തി ഉള്ളവരെ പേടിയാ. "വൃത്തി ഇല്ലാത്ത ദേഹത്തും വസ്ത്രങ്ങളിലും ഇവൻ ചാടി കയറും".
ഓ അപ്പൊ അതാണല്ലെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ സോപ്പിട്ട് കഴുകാൻ പറയാറ്. "നാളെ മുതൽ ഞാൻ കുളിക്കാനും കൈ കഴുകാനും മടി കാണിക്കില്ല."
മിടുക്കൻ ഇനി മോൻ ഉറങ്ങിക്കോ..
 

ജയശങ്കർ ടി
1 ജി.എൽ.പി.എസ് തൃക്കണാപ്പുരം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത