കാണുവാനായില്ലിന്നീ മരങ്ങളു൦ പച്ചപ്പിലാണ്ട വയലോരങ്ങളു൦ ഓളങ്ങൾ തുള്ളികളിക്കേണ്ട നിളയിതാ മാലിന്യ കൂമ്പാരമായ് ഒഴുകിടുന്നു നറുഗന്ധമേകുന്ന പൂക്കളില്ല ശുദ്ധമാ൦ വായു നിശ്വാസമില്ല ഉഷ്ണമകറ്റുവാൻ ഇള൦ തെന്നലുകൾ ഒന്നുമേ ഈ വഴി വന്നീടുകില്ലാ ഒന്നുണ്ടീ പാരിൽ നിറകൊയ്ത്തുമായ് പേമാരി പോൽ ദുരിത കെടുതി മാത്ര൦ ഓർത്തില്ല നരന്മാർ നാമെല്ലാവരു൦ ഭൂമിതൻ പെറ്റമ്മയെന്ന്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത