ആഴക്കടൽ പോലെ അലമുറയിടുന്ന മനസ്സിലേക്ക്- ചുട്ടുപഴുക്കുന്ന മണലാര്യണ്യത്തിലകപ്പെട്ട കാൽപാദങ്ങളെപ്പോൾ കാല൦ ഏതോ വിദൂരതയിലേക്ക് ആനയിക്കുന്നു. എന്തിനു വേണ്ടി നാ൦ കലഹിച്ചുവോ ഇന്നതിന്റെയെല്ലാ൦ അവകാശി മറ്റൊരാൾ. ധനധാന്യാഢനെന്നോ,കുചേലനെന്നോ ഭാവഭേദമില്ലാതെയെല്ലാ൦ ഒന്നായ് ലയിക്കുന്നു പാരിൽ. ഈ മഹാമേരുവിൽ മുക്തി നേടി ചെറുപുഷ്പമായ് വിടരാൻ സാധിച്ചിരുന്നുവെങ്കിൽ സുഗഡപൂങ്കാവനമായ് മാറ്റിടുവാനാകുമോ ലോകമാന്യരെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത