സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ഭൂമിയിലെ സർവചരാചരങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ഇതിൽ ചലിക്കാൻ ശേഷിയുള്ള മൃഗങ്ങളും, മനുഷ്യരും, ചെറുകീടങ്ങളും, പക്ഷികളും, ചലനശേഷിയില്ലാത്ത മരങ്ങൾ, കാടുകൾ, കുന്നുകൾ, പർവതങ്ങൾ എന്നിവയെല്ലാം ചേരുന്നു.
എല്ലാ ജീവജാലങ്ങൾക്കും അവകാശമായ ഈ പരിസ്ഥിതിയെ മനുഷ്യൻ അവന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി ചൂഷണം ചെയ്തു. ഭൂമി മനുഷ്യന്റേത് മാത്രമാണെന്ന് അവൻ ചിന്തിച്ചു. കാടുവെട്ടിത്തെളിച്ചു. കുന്നുകൾ നിരപ്പാക്കി. കടലും, കായലും അവയിലുള്ള സർവ്വതും പിടിച്ചെടുത്തു. പുഴയിലെ മണൽ വാരി, അതിലെ കക്കയും ചിപ്പിയും ഇല്ലാതായി.വയലുകൾ നിരത്തി, ഫ്ലാറ്റുകൾ പണിതു. പുഴയും കായലും കയ്യേറി. പ്രകുതിക്ഷോഭങ്ങൾ തുടർക്കഥകളായി. പ്രകൃതിയെ അവൻ ചൂഷണം ചെയ്തു. അതിന്റെ സന്തുലിതാവസ്ഥ തന്നെ തകിടം മറിച്ചു. മനുഷ്യന്റെ താത്കാലികമായ ആവശ്യങ്ങൾക്കായി ഓരോന്നും ചെയ്തുകൂട്ടുന്നത് മൂലം അവന്റെ വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സൂക്ഷിക്കാൻ മറന്ന് പോയി.
നമുക്കായി................ നമ്മുടെ തലമുറയ്ക്കായി........ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം........ "പ്രകൃതി നമ്മളെയും സംരക്ഷിക്കും ". പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക.......
|