എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ മുറവിളി

18:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ മുറവിളി

ഒരു ദിവസം മുറ്റത്തിരുന്ന് സോനു കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കരച്ചിൽ കേട്ടു. ആരാ കരയുന്നത്? സോനു ചോദിച്ചു. "ഞാൻ ഭൂമിയാണ്." ആ ശബ്ദം കേട്ട് സോനു അതിശയിച്ചുപോയി. എന്തിനാ കരയുന്നത്? അവൻ ചോദിച്ചു. “നിങ്ങൾ മനുഷ്യർ കാരണമാണ് ഞാൻ കരയുന്നത്. നിങ്ങൾ പ്ലാസ്റ്റിക് വലിച്ചെറിയുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും നദികൾ മലിനമാക്കുകയും ചെയ്യുമ്പോൾ ഞാനാണ് നശിക്കുന്നത്. അത് നിങ്ങളുടെ തന്നെ നാശത്തിനു കാരണമാകും”; ഭൂമി പറഞ്ഞു. കരയണ്ട കേട്ടോ... ഞങ്ങൾ കുട്ടികൾ ഇനി അങ്ങനെ ചെയ്യില്ല. കൂട്ടുകാരെ,പാവം ഈ ഭൂമിയെ കരയിപ്പിക്കരുത്. അത് നമുക്ക് തന്നെ ദോഷമാകും. അതുകൊണ്ട് ഭൂമിയെ നശിപ്പിക്കരുത്. നമുക്ക് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. ചെടികൾ നട്ടുപിടിപ്പിക്കാം. ഭൂമിക്ക് നല്ലൊരു നാളെയെ നൽകാം.

അലൻ വർഗീസ്
1 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ