കൈകളിടയിൽ കഴുകുവാനും വൈകിടാതെ നോക്കിടാം നാളെയൊത്തു പുഞ്ചിരിക്കാൻ ഇന്നുപൊത്തിടാം മുഖം വാതിൽ പൂട്ടി വീടിനുള്ളിൽ നാമിരിക്കുമെങ്കിലോ നാടുകാക്കുവാനുറച്ച യുദ്ധതന്ത്രമാണത് കരുണ ചൊരിയും ഭരണമരുളും സരണി മാത്രം തേടിടാം വിശ്വമാകെ വിത്തെറിഞ്ഞു വിളവെടുത്തു പോരുമീ വൻ വിപത്തിനെ തടുത്തു നിർത്തുവാനുണർന്നീടാം കരങ്ങൾ തമ്മിൽ ചേർത്തിടാതെ കരളു തമ്മിൽ കോർത്തിടും ഉടലുകൊണ്ടകന്നനാം ഉയിരുകൊണ്ടടുത്തിടും പൊരുതി നാം ജയിച്ചിടും അതുവരെ.... അതുവരെ.... അതുവരെ.... പ്രതിരോധമാണു പ്രതിവിധി അതുവരെ.... അതുവരെ.... അതുവരെ.... കരുതി നാം നയിച്ചിടും പൊരുതി നാം ജയിച്ചിടും അതുവരെ.... അതുവരെ.... അതുവരെ.... പ്രതിരോധമാണു പ്രതിവിധി
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത