18:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കവിത കൊറോണ<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം ചേർന്നു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ കഥകഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഇന വിപത്തകന്നിടും വരെ
കൈകൾ നാം ഇടക്കിടെ സോപ്പു കൊണ്ട് കഴുകണം
പുറത്ത് പോകും നേരത്ത് മാസ്ക്കെടുത്ത് ധരിക്കണം
കൂട്ടമായി പൊതു സ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ മറച്ചു വച്ചിട്ടില്ല നാം
രോഗലക്ഷണങ്ങൾ കാണുകിൽ
ദിശയിൽ നാം വിളിക്കണം
ചികിൽസ വേണ്ട സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഒറ്റക്കെട്ടായി നമ്മൾ ചേരണം
ഈ മഹാമാരിയെ തുടച്ചു നീക്കണം